അസാധാരണ ശാസ്ത്രീയ മികവ്, എളിമയേറിയ പെരുമാറ്റം; രാഷ്ട്ര നിർമ്മാണത്തിന് നൽകിയ അനുപമ സംഭാവനകൾ തലമുറകൾ ആദരവോടെ സ്മരിക്കും; എപിജെ അബ്ദുൾ കലാമിന്റെ ജന്മവാർഷികദിനത്തിൽ സ്മരണാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അസാധാരണ ശാസ്ത്രീയ മികവ്, എളിമയേറിയ പെരുമാറ്റം; രാഷ്‌ട്ര നിർമ്മാണത്തിന് നൽകിയ അനുപമ സംഭാവനകൾ തലമുറകൾ ആദരവോടെ സ്മരിക്കും; എപിജെ അബ്ദുൾ കലാമിന്റെ ജന്മവാർഷികദിനത്തിൽ സ്മരണാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2023, 10:49 am IST
FacebookTwitterWhatsAppTelegram

ഇന്ത്യയുടെ മിസൈൽമാൻ എപിജെ അബ്ദുൾ കലാമിന്റെ 92-ാം ജന്മവാർഷികദിനത്തിൽ സ്മരണാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അസാധാരണ ശാസ്ത്രീയ മികവും എളിമയേറിയ പെരുമാറ്റവുമാണ് കലാമിനെ വ്യത്യസ്തനാക്കിയതെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാഷ്‌ട്ര നിർമ്മാണത്തിന് അദ്ദേഹം നൽകിയ അനുപമമായ സംഭാവനകൾ എന്നും ആദരവോടെ സ്മരിക്കപ്പെടുമെന്നും പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.

ബഹിരകാശ ശാസ്ത്രജ്ഞൻ എന്ന നിലയിൽ അദ്ദേഹം ഭാരതത്തിന് നൽകിയ സംഭാവനകൾ വളരെ വലുതാണ്. ഇന്ത്യയുടെ പ്രധാന ഗവേഷണ സ്ഥാപനങ്ങളായ ഡിആർഡിഒ, ഐഎസ്ആർഒ എന്നിവിടങ്ങളിൽ പ്രവർത്തിക്കുകയും ബഹിരാകാശ മേഖലയിൽ രാജ്യത്തിന്റെ യശസ് ഉയർത്താനും അദ്ദേഹത്തിനായി. ഇന്ത്യയിലെ ആദ്യത്തെ സാറ്റ്‌ലൈറ്റ് ലോഞ്ച് വെഹിക്കിൾ (എസ്എൽവി) വികസിപ്പിക്കാനുള്ള നിർദ്ദേശം മുന്നോട്ട് വെച്ചത് കലാമായിരുന്നു. തദ്ദേശീയ ലോഞ്ച് വെഹിക്കിൾ എന്നത് സ്വപ്‌നങ്ങളിൽ പോലുമില്ലാത്ത കാലത്താണ് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇത് യാഥാർത്ഥ്യമാക്കിയത്.

എസ്എൽവി പ്രോഗ്രാമിന് പിന്നാലെ സാങ്കേതിക വിദ്യ ഉപയോഗിച്ച് ബാലിസ്റ്റിക് മിസൈലുകൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പദ്ധതികൾകളും കലാമിന് കീഴിൽ വിജയകരമായി നടത്തി. അഗ്നി, പൃഥ്വി എന്നിവ അവയിൽ ചിലത്. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന വാജ്‌പേയിയുടെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവായി സേവനമനുഷ്ഠിച്ച അദ്ദേഹം പൊഖ്‌റാൻ-II ആണവ പരീക്ഷണത്തിന് നേതൃത്വം നൽകുന്നതിൽ പ്രധാന പങ്ക് വഹിച്ചു. 1992 ജൂലൈ മുതൽ 1999 ഡിസംബർ വരെയുള്ള കാലയളവിൽ കലാമിന്റെ മേൽനോട്ടത്തിൽ നടത്തിയ ആണവ പരീക്ഷണം ഇന്ത്യയെ ആണവായുധ രാജ്യമാക്കി മാറ്റി.

2015 ജൂലൈ 27-ന് ഷില്ലോംഗിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ പ്രഭാഷണം നടത്തുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞുവീണായിരുന്നു അബ്ദുൾ കലാമിന്റെ മരണം. അദ്ദേഹത്തിന്റെ സംഭാവനകൾ രാജ്യം എന്നും ഓർമ്മിക്കുന്നു.

Tags: apj abdul kalampm modi
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies