പത്തനംതിട്ട: കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ വൈദ്യൂതി ഇല്ലാത്തതിനാൽ മൊബൈൽ ഫ്ളാഷിന്റെയും ടോർച്ചിന്റെയും വെളിച്ചത്തിൽ രോഗികളെ പരിശോധിച്ച് ഡോക്ടർമാർ. ഒപിയിൽ ദിനംപ്രതി നൂറ് കണക്കിന് രോഗികളാണ് ചികിത്സ തേടുന്നത്. ഒപിക്ക് സമീപത്താണ് മോർച്ചറിയും സ്ഥിതി ചെയ്യുന്നത്. ആരോഗ്യമന്ത്രി വീണാ ജോർജ്ജിന്റെ മണ്ഡലത്തിലുളള ആശുപത്രിയിലാണ് ഈ ദുഃരവസ്ഥ. വൈദ്യുതിക്ക് പകരം സംവിധാനം ഏർപ്പെടുത്താനും ഇതുവരെ കഴിഞ്ഞിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.