കണ്ണൂർ: പാനൂരിൽ ഇന്ന് പണിമുടക്ക്. അശാസ്ത്രീയ ട്രാഫിക് സിഗ്നൽ സമ്പ്രദായം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികളുടെയും ട്രേഡ് യൂണിയനുകളുടെയും നേതൃത്വത്തിലാണ് പണിമുടക്ക് നടക്കുന്നത്.
പാനൂർ ടൗൺ ജംഗ്ഷനിൽ നിന്ന് തലശ്ശേരി റോഡിലേക്ക് ബസ്സുകൾക്കും മറ്റു വാഹനങ്ങൾക്കും എളുപ്പം തിരിഞ്ഞു പോകാൻ കഴിയാത്ത സ്ഥിതിയാണ്. ജംഗ്ഷനിൽ സുരക്ഷാസൗകര്യം ഇല്ലാതെയാണ് ട്രാഫിക് സിഗ്നൽ സ്ഥാപിച്ചിട്ടുള്ളത്.
ജംഗ്ഷൻ വീതികൂട്ടാനായി 75 ലക്ഷം രൂപ നീക്കി വെച്ചിരുന്നു. എന്നാൽ നിർമ്മാണ പ്രവർത്തനങ്ങൾ ഇതുവരെ ആരംഭിച്ചിട്ടില്ല. ട്രാഫിക് കമ്മിറ്റി യോഗം എടുത്ത തീരുമാനങ്ങൾ നടപ്പിലാക്കാൻ നഗരസഭയും പോലീസും അമാന്തം കാണിക്കുകയാണെന്നും വ്യാപാരികൾ പറയുന്നു.