മൈസൂരുവിലെ ദസറ പുഷ്പമേള; മുന്നിൽ നിൽക്കുന്നത് പുഷ്പങ്ങളാൽ നിർമ്മിച്ച ചന്ദ്രയാൻ-3
Wednesday, September 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മൈസൂരുവിലെ ദസറ പുഷ്പമേള; മുന്നിൽ നിൽക്കുന്നത് പുഷ്പങ്ങളാൽ നിർമ്മിച്ച ചന്ദ്രയാൻ-3

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2023, 11:06 pm IST
Facebook
Twitter
WhatsAppTelegram

മൈസൂരു: ഒക്ടോബർ 15-ന് ചാമുണ്ഡി മലനിരകളിൽ ദസറ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു. പരമ്പരാഗത രീതിയിൽ ആരംഭിച്ച ആഘോഷങ്ങളെ തുടർന്ന് മൈസൂരുവിലേക്ക് വിനോദസഞ്ചാരികളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.ചന്ദ്രയാൻ-3യുടെ മാതൃക രൂപകല്പന ചെയ്തിട്ടുണ്ട് എന്നതാണ് ഈ വർഷത്തെ ദസറ പുഷ്പമേളയുടെ പ്രത്യേകത. ലക്ഷക്കണക്കിന് പൂക്കൾ ഉപയോഗിച്ചാണ് ചന്ദ്രയാൻ-3യുടെ മാതൃക തയാറാക്കിയിരിക്കുന്നത്. ഐഎസ്ആർഒയുടെ മുഴുവൻ ടീമിനും ചാന്ദ്ര ദൗത്യത്തിന്റെ വിജയത്തിനും സമർപ്പിച്ചുകൊണ്ടാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

വിജയകരമായ ചാന്ദ്രദൗത്യത്തിന്റെ ഭാഗമായി ഹോർട്ടികൾച്ചർ വകുപ്പും ജില്ലാ ഹോർട്ടികൾച്ചർ സൊസൈറ്റിയും ചേർന്നാണ് ചന്ദ്രയാൻ-3 മാതൃക രൂപകൽപ്പന ചെയ്തിരിക്കുന്നത്. പ്രദർശന വേളയിൽ റോക്കറ്റ്, വിക്രം ലാൻഡർ, പ്രഗ്യാൻ റോവർ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.ദസറ പുഷ്പമേളയുടെ പ്രധാനആകർഷണമായി ഇത് മാറി. കുപ്പണ്ണ പാർക്കിലെ ഗ്ലാസ് ഹൗസിനുള്ളിലാണ് പുഷ്പങ്ങളിലൂടെ ചന്ദ്രയാൻ-3 രൂപകൽപ്പന ചെയ്തിരിക്കുന്നത്.എല്ലാ വർഷവും ഗ്ലാസ് ഹൗസിനുള്ളിൽ ഒരു പ്രത്യേക മാതൃക സൃഷ്ടിക്കാറുണ്ട്.

രാജ്യത്തിന്റെ ബഹിരാകാശ പദ്ധതിയിലെ തന്നെ ചരിത്ര വിജയം കണക്കിലെടുത്താണ് ഈ വർഷം ചന്ദ്രയാൻ-3യുടെ മാതൃക നിർമ്മിക്കാനുള്ള തീരുമാനത്തിൽ എത്തിയത്. ഇതിന് പുറമെ 90,000 പൂച്ചെടികളോളം പ്രദർശനത്തിന് ഒരുക്കിയിട്ടുണ്ട്.ഫ്‌ളവർ ഷോയിൽ ക്രിക്കറ്റ് ലോകകപ്പിനെ അനുസ്മരിച്ചു കൊണ്ടുള്ള പുഷ്പ പ്രദർശനവും സജ്ജമാക്കിയിട്ടുണ്ട്. രാവിലെ ഒമ്പത് മുതൽ രാത്രി 9.30 വരെയാണ് പ്രവേശനം. മുതിർന്നവർക്ക് 40 രൂപയും കുട്ടികൾക്ക് 20 രൂപയുമാണ് പ്രവേശനഫീസ്.

Tags: isrochandrayan 3DASARAFlower Show
Share
Tweet
SendShare

More News from this section

കശ്മീര്‍ വിഷയത്തില്‍ ഒഐസി നീക്കം; ‘ഇന്ത്യയുടെ ആഭ്യന്തര കാര്യത്തില്‍ ഇടപെടേണ്ട’താക്കീതുമായി കേന്ദ്രം

ബിജെപി സംഘടനയില്‍ ചുമതലാ മാറ്റങ്ങള്‍; കേരളത്തിന്റെ ചുമതല എം. നാഗരാജയ്‌ക്ക്, സഹപ്രഭാരിയായി എം. വെങ്കടേശന്‍

ടേക്ക് ഓഫിന് പിന്നാലെ സാങ്കേതിക തകരാര്‍; ലണ്ടനില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി

വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മ്മാണം; അന്തര്‍സംസ്ഥാന സംഘത്തിലെ പ്രധാന പ്രതി സ്വപ്‌നമോയ് അധികാരി അറസ്റ്റില്‍

ബാങ്ക് പണിമുടക്ക്; ഞായറാഴ്ച ബാങ്കുകൾ തുറക്കും, കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിർണായക ഇടപെടൽ

യുഡിപിയിലെ 8 എംഎല്‍എമാര്‍ ബിജെപിയില്‍; നിയമസഭയില്‍ ബിജെപി അംഗബലം 10 ആയി

Latest News

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിടപറഞ്ഞത് മലയാളത്തിന്റെ പ്രിയ നാടക-സാംസ്‌കാരിക പ്രവര്‍ത്തകന്‍

വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഇന്ന് വൈകിട്ട് മുതല്‍ നിയന്ത്രണം വന്നേക്കും

സിഎംആര്‍എല്‍ എക്‌സാലോജിക് ഇടപാട്; പിണറായി വിജയനും റിയാസിനും വീണക്കുമെതിരെ എസ്‌ഐടി അന്വേഷണം; 30 ദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ട്

പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി; പ്രതിഷേധിച്ച് മേയര്‍ വി.വി. രാജേഷ്, സംഘാടകരെ അതൃപ്തി അറിയിച്ചു

അമൃതാനന്ദമയിയുടെ 73-ാം ജന്മദിനം; അമൃതപുരിയില്‍ വന്‍ ആഘോഷം; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉപരാഷ്‌ട്രപതിയും പങ്കെടുക്കും

ഏഷ്യന്‍ ഗെയിംസ് പുരുഷ ബാഡ്മിന്റണ്‍ ഇന്ത്യന്‍ ടീമിന് വെങ്കലം

കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയയ്‌ക്ക് പിന്നാലെ 45കാരി മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം

‘വിമാനം ആരുടേത്, എന്താണ് പ്രത്യേക താൽപര്യം, പുണ്യം ലഭിക്കാനല്ല സൗജന്യമായി നൽകിയത്’; മുഖ്യമന്ത്രിക്കെതിരെ വി. മുരളീധരൻ എം.എൽഎ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies