മദ്യം കരളിന് മാത്രമല്ല ആരോഗ്യത്തിന് മുഴുവൻ ഹാനികരമാണ് മദ്യമെന്ന് എല്ലാവർക്കും അറിയാം. എന്നാലും ഇപ്പോൾ മദ്യപാനം ഒരു പതിവ് ശീലമായി ഒട്ടു മിക്കപേരും സ്വീകരിച്ചു എന്നു വേണം പറയാൻ. ജനനം മുതൽ മരണം വരെയുള്ള എല്ലാ ചടങ്ങുകളിലും മദ്യപാനം ഇന്ന് പലർക്കും നിർബന്ധമാണ്. ചെറിയ തോതിൽ തുടങ്ങുന്ന മദ്യപാനമാണ് ഒട്ടുമിക്ക പേരിലും കാലക്രമേണ അമിതമായി മാറുന്നത്. ചിലരെങ്കിലും മദ്യപാനം ആരോഗ്യത്തെ ബാധിച്ച് തുടങ്ങി എന്നു മനസ്സിലായാൽ മദ്യപാനം നിർത്താറുണ്ട്. എന്നൽ, പെട്ടെന്ന് മദ്യപാനം അവസാനിപ്പിച്ചാൽ എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന് നോക്കാം.
സ്ഥിരമായി മദ്യപിക്കുന്ന ഒരാൾ മദ്യപാനം നിർത്തുന്നതിലൂടെ തലച്ചോറിൽ ചില മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. ഇതിലൂടെ പതിവിലും അധിക സമയം ഉറങ്ങും. അമിതമായി മദ്യപിക്കുമ്പോള്‍, ഒരാള്‍ പെട്ടെന്ന് ഉറക്കത്തിലേക്ക് വഴുതുമെങ്കിലും ഒരു ഘട്ടം കഴിയുമ്പോള്‍ ഉറക്കമില്ലാതെയാകും. ഇതിന്റെ പ്രതിപ്രവര്‍ത്തനമായാണ് മദ്യപാനം ഉപേക്ഷിക്കുമ്പോള്‍ ഉറക്കം കൂടാന്‍ കാരണം. ഇതുവഴി, ശ്രദ്ധ, മാനസികശേഷി എന്നിവ മെച്ചപ്പെടുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു.
മദ്യപാനം നിര്‍ത്തുന്നതോടെ അമിതമായി ഭക്ഷണം കഴിക്കുന്ന ശീലം ഇല്ലാതാകുന്നു. ഇത് ശരീര ഭാരം കുറയാന്‍ ഇടയാക്കുന്നു. മദ്യപിക്കുമ്പോള്‍ കലോറി കൂടിയ ഭക്ഷണം കഴിക്കുന്നതിനാല്‍ ശരീര ഭാരം കൂടും.
വികാരങ്ങൾക്ക് അടിമപ്പെടുമ്പോഴാണ് പലരും മദ്യപിക്കുന്നത്. സന്തോഷമോ, ദുഃഖമോ നിരാശയോ വരുമ്പോള്‍ മദ്യപിക്കുന്നവരുണ്ട്. എന്നാല്‍ മദ്യപാനം മാനസികാരോഗ്യം മോശമാക്കുകയേയുള്ളു. എന്നാല്‍ മദ്യപാനം നിര്‍ത്തുന്നതോടെ മാനസികാരോഗ്യം മെച്ചപ്പെടുകയും, സമ്മര്‍ദ്ദങ്ങള്‍ ഇല്ലാതാകുകയും, ഊര്‍ജ്ജസ്വലത കൈവരിക്കാനും സാധിക്കുന്നു.
പ്രധാനമായ കാര്യം മദ്യത്തിനായി ചെലവഴിച്ചിരുന്ന വന്‍ തുക ലാഭിക്കാൻ സാധിക്കും എന്നതാണ്. ഇത് ജീവിതച്ചെലവ് കുറയ്‌ക്കുകയും അതുവഴി സമ്പാദ്യം വര്‍ദ്ധിപ്പിക്കാനും സഹായിക്കും.















