ചന്ദ്രമുഖി 2 തീയേറ്ററുകളിലെ പ്രദർശനത്തിന് പിന്നാലെ ഒടിടിയിലേക്ക്. രാഘവ ലോറൻസും കങ്കണ റണാവത്തും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ചന്ദ്രമുഖി 2. സെപ്റ്റംബർ 28-നാണ് ചിത്രം തീയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത്. ചിത്രം ഈ മാസം 27-ന് നെറ്റ്ഫ്ലിക്സിലെത്തും.
രജനികാന്ത്, ജ്യോതിക, നയൻതാര എന്നിവർ മുഖ്യ കഥാപാത്രങ്ങളാക്കി പി വാസു സംവിധാനം ചെയ്ത ചിത്രമാണ് ചന്ദ്രമുഖി. ഇതിന്റെ രണ്ടാം പതിപ്പാണ് ചന്ദ്രമുഖി 2. ഏകദേശം 60 കോടി മുതൽ മുടക്കിലാണ് ചിത്രം തയാറാക്കിയത്. പി വാസുവിന്റെ 65-ാം ചിത്രമാണ് ചന്ദ്രമുഖി 2. ലൈക്ക പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
വടിവേലു, ലക്ഷ്മി മേനോൻ, മഹിമ നമ്പ്യാർ, രാധിക ശരത് കുമാർ, വിഘ്നേഷ്, രവി മരിയ, സൃഷ്ടി ഡാങ്കെ, സുഭിക്ഷ, വൈ ജി മഹേന്ദ്രൻ, റാവു രമേഷ്, സായ് അയ്യപ്പൻ, സുരേഷ് മേനോൻ, ശത്രു, ടിഎം കാർത്തിക് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്.