പാലക്കാട്: അട്ടപ്പാടിയിൽ പതിനേഴുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. ഗൂളിക്കടവ് സ്വദേശി ജയകുമാറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കാട്ടിൽ നിന്നാണ് പോലീസ് മൃതദേഹം കണ്ടെത്തിയത്. ഗൂളിക്കടവ് ലക്ഷം വീട് കോളനിയിലെ രമേശന്റെ മകനാണ് ജയകുമാർ.
കുട്ടിയെ രണ്ട് ദിവസത്തോളമായി കാണാനില്ലായിരുന്നു. തിരച്ചിൽ നടത്തെവ വനത്തിനുള്ളിൽ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. ഗൂളിക്കടവ് ഫോറസ്റ്റ് ഗാർഡ് ആണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.