നമോ ഭാരത് ട്രെയിൻ സ്ത്രീ ശാക്തീകരണത്തിന്റെ പ്രതീകം; എല്ലാ ജീവനക്കാരും സ്ത്രീകൾ; ഇത് ചരിത്ര നിമിഷം: പ്രധാനമന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

നമോ ഭാരത് ട്രെയിൻ സ്ത്രീ ശാക്തീകരണത്തിന്റെ പ്രതീകം; എല്ലാ ജീവനക്കാരും സ്ത്രീകൾ; ഇത് ചരിത്ര നിമിഷം: പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2023, 03:39 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: ഡൽഹി-ഗാസിയാബാദ്-മീററ്റ് ആർആർടിഎസ് കോറിഡോർ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്തു. രാജ്യത്തെ ആദ്യത്തെ സെമി ഹൈസ്പീഡ് റീജിയണൽ ട്രെയിൻ സർവ്വീസാണിത്. ഇത് രാജ്യത്തിനാകെ ചരിത്ര നിമിഷമാണെന്നാണ് ഉദ്ഘാടനത്തിന് ശേഷം അദ്ദേഹം വിശേഷിപ്പിച്ചത്. ഡല്‍ഹി-ഗാസിയാബാദ്-മീററ്റ് റീജിയണല്‍ റാപ്പിഡ് ട്രെയിന്‍ ട്രാന്‍സിറ്റ് സിസ്റ്റം (ആര്‍ആര്‍ടിഎസ്) ഇടനാഴിയുടെ 17 കിലോമീറ്റര്‍ ഭാഗത്തിന്റെ ഉദ്ഘാടനത്തിന് ശേഷം പൊതുജനങ്ങളോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

“ഇത് രാജ്യത്തിനാകെ ഒരു ചരിത്ര നിമിഷമാണ്. ഇന്ന് ആർആർടിഎസ് ഇടനാഴിയുടെ പ്രവർത്തനം ആരംഭിച്ചു. ഇന്ത്യയിലെ ആദ്യത്തെ റീജിയണൽ റാപ്പിഡ് ട്രെയിൻ സർവീസ് കൂടിയായ നമോ ഭാരത് ട്രെയിൻ രാജ്യത്തിന് സമർപ്പിക്കുന്നു. നാല് വർഷം മുമ്പ് ഡൽഹി-ഗാസിയാബാദ്-മീററ്റ് റീജിയണൽ കോറിഡോർ പദ്ധതിയുടെ തറക്കല്ലിടൽ നടത്തിയിരുന്നു. ഇന്ന് ഉത്തർപ്രദേശിലെ സാഹിയബാദ്, മുതൽ ദുഹായ് സ്റ്റേഷൻ വരെയുള്ള പാതയിൽ നമോ ഭാരതിന്റെ സർവീസ് ആരംഭിച്ചു. നേരത്തെ ഒരു കാര്യം പറഞ്ഞിരുന്നു, ഇന്നും അതുതന്നെ പറയുന്നു. “ജിസ്‌ക ശീലന്യാസ് ഹം കർതേ ഹേ, ഉസ്‌ക ഉദ്ഘാടൻ ഭീ ഹം ഹീ കർത്തേ ഹേ” (ഞങ്ങൾ തറക്കല്ലിട്ടതിന്റെ ഉദ്ഘാടനം ഞങ്ങൾ തന്നെ നിർവഹിക്കും)” അദ്ദേഹം കൂട്ടിച്ചേർത്തു. ”

നമോ ഭാരത് ട്രെയിൻ രാജ്യത്തെ സ്ത്രീ ശാക്തീകരണത്തിന്റെ പ്രതീകമാണ്. നമോ ഭാരതിലെ ഡ്രൈവർ മുതൽ എല്ലാ മുഴുവൻ ജീവനക്കാരും സ്ത്രീകളാണ്. ഇത് ഇന്ത്യയിൽ വളർന്ന് വരുന്ന സ്ത്രീ ശാക്തീകരണത്തിന്റെ പ്രതീകമാണെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് ട്രെയിൻ യാത്രയുടെ ബാല്യകാല ഓർമ്മകളും പ്രധാനമന്ത്രി അനുസ്മരിച്ചു.

“ഈ അത്യാധുനിക സൗകര്യങ്ങളോടെയുള്ള നമോ ഭാരതിലെ യാത്ര ആസ്വാദിക്കാൻ എനിക്ക് അവസരം ലഭിച്ചു. എന്റെ ബാല്യകാലം റെയിൽവേ പ്ലാറ്റ്‌ഫോമിൽ ചെലവഴിച്ചിട്ടുണ്ട്. എന്നാൽ ഇന്ന് റെയിൽവേയുടെ ഈ പുതിയമാറ്റം എന്നിൽ സന്തോഷം നിറയ്‌ക്കുകയാണ്.ഈ അനുഭവം രസകരമാണ്. നവരാത്രി കാലത്ത് മംഗള കർമ്മങ്ങൾ ചെയ്യുന്ന പാരമ്പര്യം നമുക്കുണ്ട്. ഇന്ത്യയിലെ ആദ്യത്തെ നമോ ഭാരത് ട്രെയിനിന് ഇന്ന് മാ കാർത്യായനിയുടെ അനുഗ്രഹം ലഭിച്ചു.”പ്രധാനമന്ത്രി മോദി കൂട്ടിച്ചേർത്തു.

അതേസമയം ഇത് ഞങ്ങൾക്ക് ലഭിച്ച നവരാത്രിസമ്മാനമാണെന്നാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞത്. കഴിഞ്ഞ ഒമ്പതര വർഷത്തിനിടയിൽ അങ്ങയുടെ നേതൃത്വത്തിൽ ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ ഞങ്ങൾ കണ്ടു. വിമാനത്താവളത്തിന്റെ മാതൃകയിൽ റെയിൽവേ സ്റ്റേഷനുകൾ വികസിപ്പിക്കുന്നു, വന്ദേഭാരത് പുതിയ ഇന്ത്യയുടെ പ്രതീകമാണ്. ഇപ്പോഴിതാ റീജിയണൽ റാപ്പിഡ് ട്രെയിൻ സർവീസ് (ആർആർടിഎസ്) ആരംഭിക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ ഉത്തർപ്രദേശിലെ സാഹിയബാദ്, ദുഹായ് സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന റാപ്പിഡ് എക്‌സ് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. ” മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

Tags: rrtspm modi
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies