പതിവ് തെറ്റിച്ചില്ല, മേളം പൊളിതന്നെ; പത്താം വർഷവും ചോറ്റാനിക്കര പവിഴമല്ലിത്തറയിൽ ചെണ്ടമേളവുമായി നടൻ ജയറാം; മതിമറന്ന് ആസ്വദിച്ച് ജനങ്ങൾ
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പതിവ് തെറ്റിച്ചില്ല, മേളം പൊളിതന്നെ; പത്താം വർഷവും ചോറ്റാനിക്കര പവിഴമല്ലിത്തറയിൽ ചെണ്ടമേളവുമായി നടൻ ജയറാം; മതിമറന്ന് ആസ്വദിച്ച് ജനങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2023, 01:40 pm IST
Facebook
Twitter
WhatsAppTelegram

മലയാളത്തിന്റെ ജനപ്രിയ നടനാണ് ജയറാം. ആന പ്രേമവും, ചെണ്ട പ്രേമവും ഒക്കെയുള്ള താരത്തിന്റെ വാർത്തകൾ വൻ ജനശ്രദ്ധ പിടിച്ചു പറ്റാറുണ്ട്. കഴിഞ്ഞ നിരവധി വർഷങ്ങളായി നവരാത്രിയോടനുബന്ധിച്ച് താരം ചോറ്റാനിക്കരയിൽ എത്താറുണ്ട്. ഇത്തവണയും താരം ആ പതിവ് തെറ്റിച്ചില്ല. പത്താം വർഷവും ചോറ്റാനിക്കരയിലെ പവിഴമല്ലിത്തറയിൽ ചെണ്ടമേളവുമായി നടൻ ജയറാം എത്തിയിരിക്കുകയാണ്. ദുർഗാഷ്ടമി ദിവസമായ ഇന്ന് രാവിലെ 8.30ന് നടൻ ജയറാമിന്റെ പ്രമാണത്തിൽ പവിഴമല്ലിത്തറ മേളത്തോടെ 3 ഗജവീരന്മാരോടു കൂടിയായിരുന്നു ശീവേലി. നവരാത്രി ആഘോഷത്തിന്റെ ഭാഗമായാണ് ക്ഷേത്രത്തിൽ പവിഴമല്ലിത്തറ മേളം സംഘടിപ്പിക്കുന്നത്. ജയറാം കൊട്ടിക്കയറുമ്പോൾ പവിഴമല്ലിമേളം മതിമറന്ന് ആസ്വദിച്ച് ജനങ്ങൾ ചുറ്റും കൂടി.

നവരാത്രി ഉത്സവത്തോടനുബന്ധിച്ചുള്ള ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ നിരവധി പരിപാടികളാണ് നടക്കുന്നത്. ഇന്നലെ നവരാത്രി മണ്ഡപത്തിൽ നടി ആശാ ശരത്തിന്റെ നൃത്തസന്ധ്യ നടന്നിരുന്നു. ഇന്ന് രാവിലെ 7 മുതൽ നവരാത്രി നൃത്തോത്സവവും 3 മുതൽ 2 വേദികളിലായി വിവിധ കലാപരിപാടികളും നടക്കുകയാണ്. നാളെ രാവിലെ 7.30ന് ഘനരാഗ പഞ്ചരത്ന കീർത്തനാലാപനം, 8.30ന് പെരുവനം കുട്ടൻ മാരാരുടെ പ്രമാണത്തിൽ മേളത്തോടെ ശീവേലിയും നടക്കും.

നവരാത്രി ഉത്സവത്തോടനുബന്ധിച്ച് ഇന്ന് വൈകിട്ട് 4ന് സരസ്വതി മണ്ഡപത്തിൽ മേൽശാന്തി ടി.പി.കൃഷ്ണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ പൂജവയ്പ് ചടങ്ങുകൾ തുടങ്ങും. ഭക്തരുടെ തിരക്ക് കണക്കിലെടുത്ത് വിപുലമായ സൗകര്യങ്ങളാണ് ക്ഷേത്രത്തിൽ ഒരുക്കിയിട്ടുള്ളത്.

Tags: jayaram
Share
Tweet
SendShare

More News from this section

 പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; വിദ്യാർത്ഥി നേരിട്ട് സ്റ്റേഷനിലെത്തി പരാതി നൽകി; മദ്രസ അധ്യാപകനായ 27 കാരൻ അറസ്റ്റിൽ;

മന്ത്രി  കെ.എം. ഷാജിയുടെ ചെക്ക് റിപ്പബ്ലിക് യാത്ര വിവാദത്തിൽ; ഔദ്യോഗിക യാത്രാവിവരങ്ങളിൽ പ്രാഗ് ഇല്ല; സന്ദർശനം വിദേശകാര്യമന്ത്രാലയത്തെ അറിയിക്കാതെ??

‘ആ ചിത്രം എന്താണെന്ന് നിനക്കറിയാലോ’… ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തുവിട്ട് ഇരയായ പെൺകുട്ടിയുടെ കുടുംബം; കൊടുങ്ങല്ലൂരിൽ 18 കാരന്റെ മരണം; കേസിൽ പുതിയ വഴിത്തിരിവ്.

ഓപ്പറേഷൻ സിന്ദൂറിലെ ഇന്ത്യൻ കരുത്ത്; 450 നാഗാസ്ത്ര ഡ്രോണുകൾ കൂടി സൈന്യത്തിന്റെ ഭാഗമായി, പാക് അതിർത്തിയിൽ കൃത്യമായ ആക്രമണശേഷി വർധിക്കും

ക്യാപ്റ്റൻ മച്ച്ഛറിന് ഗുളിക നൽകാൻ ശ്രമിച്ചെന്ന് യാത്രക്കാരന്റെ മൊഴി, മാലദ്വീപ് സ്വദേശികളായ പൈലറ്റുമാർ കസ്റ്റഡിയിൽ; ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണത്തിൽ ദുരൂഹതയേറുന്നു

ജൂതപ്പള്ളി ആക്രമണം: പ്രതി നിരവധി തീവ്രവാദ ഗ്രൂപ്പുകളിൽ അംഗം; ടെലഗ്രാമിൽ ‘ബോസ്’ എന്നയാളുമായി ബന്ധം: കൊച്ചി ഡിസിപി

Latest News

അമേരിക്കയിൽ മുഹമ്മദ് യൂനുസിനെതിരെ പ്രതിഷേധം; ‘ഭീകരവാദി’യെന്ന് വിളിച്ച് ബംഗ്ലാദേശ് പ്രവാസികൾ, മടക്കിപ്പോകണമെന്ന് മുദ്രാവാക്യം

പോപ്പ് ലിയോ പതിനാലാമന് ശ്വാസകോശ അർബുദം; ശസ്ത്രക്രിയ വിജയകരം, വലത് ശ്വാസകോശത്തിന്റെ താഴത്തെ ഭാഗം നീക്കി

എഴുത്തച്ഛന് സ്മാരകം പോലുമില്ലാത്തത് മലയാളി സമൂഹത്തിന് അപമാനം: ശങ്കു. ടി ദാസ്

ദീപാവലിക്ക് സ്വീറ്റ്സ് ചോദിച്ചു; ജെസിബി മുതൽ ടിവിയും ഫ്രിഡ്ജും വരെ CODയായി ഓർഡർ ചെയ്ത് അജ്ഞാതർ; ഇൻഫ്ലുവൻസർക്ക് കിട്ടിയത് എട്ടിന്റെ പണി

കണ്ണൂർ ദസറയിൽ സി. സദാനന്ദൻ മാസ്റ്റർ എംപിയെ ക്ഷണിക്കാത്തതിനെതിരെ പ്രതിഷേധവുമായി ബിജെപി

പാറ്റകൾ ജയിലിലേക്ക്; സൗരവ് ദാസിനെയും അശുതോഷ് രംഗയെയും അഞ്ച് ദിവസത്തേക്ക് റിമാൻഡ് ചെയ്തു

കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ നവരാത്രി ആഘോഷം ഒക്ടോബർ 18 മുതൽ 21 വരെ; വിജയദശമി ദിനത്തിൽ വിദ്യാരംഭം

ഭീകരൻ അഫ്സൽ ഗുരുവിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ, ഉമർ ഖാലിദിന് പിന്തുണ, കശ്മീരിന് സ്വതന്ത്ര്യം കൊടുക്കണമെന്ന് വാദിക്കുന്ന ഒരുത്തി; മകൾക്ക് മാതൃക ഈ നേഹ ബോറയോ? പ്രേം ശൈലേഷിന്റെ കുറിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies