കണ്ണൂർ: എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ. കുറ്റ്യാടി സ്വദേശികളായ പി എം നബീൽ (34), അടുക്കത്ത് ടി കെ അനൂപ് (38) എന്നിവരാണ് പിടിയിലായത്. ഇവർ തലശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ വെച്ചാണ് പിടിയിലായത്.
സെയ്താർ പള്ളിയ്ക്ക് സമീപം നടന്ന വാഹന പരിശോധനയ്ക്കിടെയാണ് 85.005 ഗ്രാം മയക്കുമരുന്ന് പിടികൂടിയത്. കണ്ണൂർ സ്വദേശിയ്ക്ക് മയക്കുമരുന്ന് എത്തിച്ചുകൊടുക്കാൻ പോകവെയാണ് പ്രതികൾ പിടിയിലായത്. ബെംഗളൂരുവിൽ നിന്നാണ് മയക്കുമരുന്ന് എത്തിച്ചത്.
കാറിന്റെ ഡാഷ് ബോർഡിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു എം.ഡി.എം.എ സൂക്ഷിച്ചിരുന്നത്. ഇവർക്ക് മയക്കുമരുന്ന് ലഭിച്ച ഉറവിടം അന്വേഷിച്ച് വരികയാണെന്നും പോലീസ് പറഞ്ഞു.