തൃശൂർ: കുതിരാൻ തുരങ്കത്തിനുള്ളിലെ തൂണിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം. ചിറ്റിലശേരി സ്വദേശി വിഷ്ണു( 24) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് അപകടം നടന്നത്.
തുരങ്കത്തിനുള്ളിലൂടെ പാലക്കാട് ഭാഗത്തേക്ക് വന്നിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് തുരങ്കത്തിലെ രണ്ടാമത്തെ ഇടനാഴിയിലുള്ള തൂണിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് പൂർണമായി തകരുകയും വിഷ്ണു സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെടുകയുമായിരുന്നു. ഒപ്പമുണ്ടായിരുന്ന സഹയാത്രികൻ മിഥുന് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.