പേപ്പർ ബാഗിന് 20 രൂപ ഈടാക്കി, കമ്പനിക്കെതിരെ 3000 രൂപ പിഴ ചുമത്തി കോടതി
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പേപ്പർ ബാഗിന് 20 രൂപ ഈടാക്കി, കമ്പനിക്കെതിരെ 3000 രൂപ പിഴ ചുമത്തി കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 24, 2023, 07:00 am IST
Facebook
Twitter
WhatsAppTelegram

ബെംഗളുരു: പേപ്പർ ബാഗിന് പൈസ ഈടാക്കിയതിന് ഫർണ്ണിച്ചർ ഷോപ്പിന് 3000 രൂപ പിഴ ചുമത്തി കോടതി. ബെംഗളുരുവിലെ പ്രശസ്തമായ റീട്ടെയിൽ ഷോപ്പായ ഐകിയക്കാണ് പേപ്പർ ബാഗിന് 20 രൂപ ഈടാക്കിയതിന് പിഴ ചുമത്തിയിരിക്കുന്നത്. കമ്പനികളുടെയോ ബ്രാൻഡുകളുടെയോ ലോഗോ പതിപ്പിച്ച പേപ്പർ ക്യാരി ബാഗുകൾക്ക് പൈസ ഈടാക്കാൻ പാടില്ല. ഇത് കണക്കിലെടുക്കാതെയാണ് കമ്പനി ഉപഭോക്താക്കളിൽ നിന്നും 20 രൂപ ഈടാക്കിയത്. സംഗീത ബൊഹ്റ എന്ന ഉപഭോക്താവ് നൽകിയ കേസിലാണ് കോടതിയുടെ വിധി. ബെംഗളൂരു ശാന്തിനഗർ അഡീഷണൽ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനാണ് കേസ് പരിഗണിച്ചത്.

2022 ഒക്ടോബർ 6-ന് ഐകിയയുടെ നാഗസാന്ദ്ര ബ്രാഞ്ചിൽ നിന്ന് സാധനങ്ങൾ വാങ്ങിയ അവർ സാധനങ്ങൾ കൊണ്ടുപോകാൻ ബാഗ് ആവശ്യപ്പെട്ടു. എന്നാൽ കമ്പനിയുടെ ലോഗോ പതിച്ച ബാഗിന് 20 രൂപ ഈടാക്കിയാണ് നൽകിയത്. സ്ഥാപനത്തിന്റെ ഈ പ്രവർത്തി അന്യായമാണെന്ന് ചൂണ്ടിക്കാട്ടി അവർ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചു. എന്നാൽ പേപ്പർ ബാഗ് ഉൾപ്പെടെയുള്ള എല്ലാ ഉൽപ്പന്നങ്ങളുമായും ബന്ധപ്പെട്ട വിവരങ്ങൾ വിശദമായി പ്രദർശിപ്പിച്ചിട്ടാണ് വിൽപന നടത്തുന്നതെന്ന ഐകിയയുടെ വാദം കമ്മീഷൻ അംഗീകരിച്ചില്ല. പേപ്പർ ബാഗിന് 20 രൂപ ഈടാക്കിയത് തിരിച്ച് നൽകുവാനും നഷ്ടപരിഹാരമായി 3,000 രൂപ നൽകാനും ഉപഭോക്തൃ കോടതി ഉത്തരവിട്ടു. അതോടൊപ്പം ഉപഭോക്താവിന് 20 രൂപ പലിശ സഹിതവും നഷ്ടപരിഹാരമായി 1000 രൂപയും മറ്റ് ചെലവുകൾക്കായി 2000 രൂപയും നൽകാനാണ് കോടതി ഉത്തരവിട്ടത്. ലോഗോ പതിപ്പിച്ച ബാഗിന് പണം ഈടാക്കുന്നത് അന്യായമാണെന്നും കോടതി നിരീക്ഷിച്ചു. ഉത്തരവ് ലഭിച്ച് 30 ദിവസത്തിനകം പാലിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

ഉപഭോക്താവ് സാധനങ്ങൾ വാങ്ങുമ്പോൾ അത് കൊണ്ടുപോകാൻ കഴിയുന്ന തരത്തിൽ എല്ലാത്തരം ചെലവുകളും സ്ഥാപനം വഹിക്കണമെന്ന് കമ്മീഷൻ കരുതുന്നുവെന്നും ഉപഭോക്താക്കൾക്ക് സ്വന്തം ബാഗുകൾ സാധനങ്ങൾ വാങ്ങാൻ പോകുമ്പോൾ കൊണ്ടുപോകാൻ അനുവാദമില്ലെന്നതും ഉപഭോക്താവ് വിവിധ കടകളിൽ നിന്ന് ഏകദേശം 15 ഇനങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുവെങ്കിൽ അതിനായി വീട്ടിൽ നിന്ന് 15 ക്യാരി ബാഗുകൾ എടുക്കുമെന്ന് കരുതാനാകില്ലെന്നും വിധിന്യായത്തിൽ പറയുന്നു.

Tags: IKEA
Share
Tweet
SendShare

More News from this section

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies