നെടുങ്കണ്ടം: ഇന്നലെ രാത്രി പെയ്ത ശക്തമായ മഴയെ തുടർന്ന് ഇടുക്കി നെടുങ്കണ്ടത്ത് ഉരുൾപൊട്ടൽ. ആളപായം ഇല്ല. ഒരേക്കറോളം കൃഷിയിടം പൂർണ്ണമായും ഒലിച്ചുപോയി. പച്ചടി ചൊവ്വേലിൽ കുടിയിൽ വിനോദിന്റെ കൃഷിയിടമാണ് നശിച്ചത്. സമീപത്തെ വീടുകൾക്കും റോഡിനും ഭീഷണിയായി മേഖലയിൽ വീണ്ടും ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്നുണ്ട്.