പത്തനംതിട്ട: മദ്ധ്യവയസ്കനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നെടുമൺ സ്വദേശി അനീഷ് ദത്തൻ (52) ആണ് മരിച്ചത്. ഇന്നലെ രാത്രി മദ്യപിച്ചെത്തിയ ഇയാൾ വീട്ടിൽ പ്രശ്നമുണ്ടാക്കിയതായി ഇയാളുടെ അമ്മ പോലീസിനോട് പറഞ്ഞു.
ഇളയ മകനും സുഹൃത്തും ചേർന്ന് അനീഷിനെ മർദ്ദിച്ചുവെന്നും മാതാവ് പറഞ്ഞു. അതേസമയം, പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയശേഷം മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് പോലീസ് അറിയിച്ചു. ഹൃദ്രോഗി കൂടിയാണ് മരിച്ച അനീഷ്. പോലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.