പാലക്കാട്: എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ. പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് യുവാക്കൾ പിടിയിലായത്. നോർത്ത് പോലീസ് നടത്തിയ പരിശോധനയിൽ മലപ്പുറം പൊന്നാനി സ്വദേശി അൻസാർ, താനൂർ സ്വദേശി മുഹമ്മദ് യഹിയ എന്നിവരുടെ പക്കൽ നിന്നും 16 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ട്രെയിൻ മാർഗം ലഹരി കടത്താനായിരുന്നു യുവാക്കളുടെ ശ്രമം.
കഴിഞ്ഞ ദിവസം എംഡിഎംഎയുമായി കല്ലാച്ചി സ്വദേശി വിഷ്ണു (21) അറസ്റ്റിലായിരുന്നു. സ്കൂട്ടറിന്റെ സീറ്റിനടിയിൽ പൊളിത്തീൻ കവറുകളിലാക്കി ഒളിപ്പിച്ച നിലയിലാണ് ഇയാളുടെ പക്കൽ നിന്നും എംഡിഎംഎ കണ്ടെടുത്തത്. എംഡിഎംഎ കൂടാതെ 10.55 ഗ്രാം കഞ്ചാവും പോലീസ് പിടികൂടിയിരുന്നു.