കണ്ണൂർ: പാനൂരിൽ യുവാവിന് കുറുക്കന്റെ കടിയേറ്റു. മൂടേന്റവിട സ്വദേശി ലിബിനെയാണ് കുറുക്കൻ ആക്രമിച്ചത്. ഇന്നലെയാണ് സംഭവം.
ലിബിൻ പുറത്തുപോയി വീട്ടിലേക്ക് വരുന്നതിനിടെയാണ് കുറുക്കൻ ആക്രമിച്ചത്. ആക്രമണത്തിൽ ലിബിന് പരിക്കേറ്റു. കൈയിലാണ് കടിയേറ്റത്. ആക്രമിക്കാൻ ശ്രമിച്ച കുറുക്കനെ പ്രതിരോധിക്കാൻ ശ്രമിക്കുമ്പോൾ കൈയ്ക്ക് കടിയേൽക്കുകയായിരുന്നു.
മുറിവേറ്റ ലിബിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു