കോട്ടയം: തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ ബലിക്കൽപ്പുര നവീകരണം ആരംഭിച്ചു. നവീകരണത്തോടനുബന്ധിച്ച് ദാരുശിൽപങ്ങൾ മാറ്റിത്തുടങ്ങി. ഇവ താത്ക്കാലികമായി കൂത്തമ്പലത്തിന് സമീപം പ്രദർശനത്തിന് വെക്കും. ഭക്തർക്ക് കാണാനായാണ് ഇത് കൂത്തമ്പലത്തിന് സമീപം വെക്കുന്നതെന്ന് ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ടിസി ഗണേഷ് പറഞ്ഞു.
നിലവിലുള്ള അളവിലും മാതൃകയിലും തന്നെയാകും ബലിക്കൽപ്പുര നവീകരിക്കുന്നത്. ദാരുശിൽപങ്ങൾ മുഴുവനും പുതിയതായി കൊത്തിയെടുക്കുകയാകും ചെയ്യുക.