പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിക്ക് തന്റെ നഗ്ന ചിത്രങ്ങളും വീഡിയോയും അയച്ച ടീച്ചര്‍ അറസ്റ്റില്‍. മിസോറിയിലെ സെന്റ് ജെയിംസിലെ അദ്ധ്യാപിക റിക്കി ലിന്‍ ലാഫ്ലിന്‍ (24) ആണ് അറസ്റ്റിലായത്. ഇവര്‍ 16-കാരന്റെ നഗ്ന ചിത്രങ്ങളും സ്വന്തമാക്കിയിരുന്നു ശേഷം ഭര്‍ത്താവില്ലാത്ത സമയം വീട്ടിലെത്തണമെന്നും ലൈംഗിക വേഴ്ചയ്‌ക്ക് തയാറാകണമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. സ്‌നാപ് ചാറ്റുവഴിയായിരുന്നു ഇവരുടെ ആശയവിനിമയം.
ഇവര്‍ക്കെതിരെ യുഎസ് കോടതി ആറ് കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ബലാത്സംഗശ്രമം, കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ കൈവശം വയ്‌ക്കല്‍, സാക്ഷിയെ കൈയേറ്റം ചെയ്യല്‍, ശാരീരിക തെളിവുകളില്‍ കൃത്രിമം കാണിക്കല്‍, അശ്ലീലം പ്രോത്സാഹിപ്പിക്കല്‍, പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് അശ്ലീല ചിത്രങ്ങള്‍ കൈമാറല്‍ എന്നീ കുറ്റങ്ങളാണ് ലാഫ്ലിനെതിരെ ചുമത്തിയിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
അദ്ധ്യാപിക ഒരു വിദ്യാര്‍ത്ഥിയുമായി ശാരീരിക ബന്ധം പുലര്‍ത്തിയിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍, അധ്യാപിക നഗ്‌നചിത്രങ്ങള്‍ അയച്ച് കൊടുത്ത 16 -കാരന്‍ ഇവരുമായി ഇടപഴകാന്‍ ആഗ്രഹിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പിന്നാലെ വിദ്യാര്‍ത്ഥിയുമായി ഒരു ഡിറ്റക്ടീവ് കൂടിക്കാഴ്ച നടത്തിയിരുന്നു.
അദ്ധ്യാപികയുടെ ചിത്രങ്ങള്‍ സ്‌കൂളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ ഇവര്‍ ചിത്രങ്ങള്‍ നശിപ്പിച്ച് കളയാന്‍ വിദ്യാര്‍ത്ഥിയില്‍ സമ്മര്‍ദ്ദം ചെലുത്തി. ഒപ്പം താന്‍ അറസ്റ്റിലാകുമെന്ന് ഇവര്‍ ഭയന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിദ്യാര്‍ത്ഥി പ്രായപൂര്‍ത്തിയായിട്ടില്ലെന്നത് തനിക്ക് അറിയില്ലായിരുന്നുവെന്ന് ലാഫ്‌ലിന്‍ പോലീസിനോട് പറഞ്ഞു.















