കണ്ണൂർ: ചെറുപുഴയിൽ യുവതിയെ മുള കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. ചെറുപുഴ മേരിമാതാ ഡ്രൈവിംഗ് സ്കൂളിലെ ജീവനക്കാരി സികെ സിന്ധുവിനെയാണ് കുത്തിപ്പരിക്കേൽപ്പിച്ചത്. സംഭവത്തിൽ കന്യാകുമാരി സ്വദേശി രാജൻ യേശുദാസിനെ പോലീസ് പിടികൂടി.
ആക്രമണത്തിൽ യുവതിയുടെ തലക്കും പുറത്തും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തലയിൽ 18 സ്റ്റിച്ചുകളാണ് ഉള്ളത്. ഇരുവരും തമ്മിൽ സൗഹൃദത്തിലായിരുന്നു. തർക്കത്തെ തുടർന്നാണ് ആക്രമണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന് പിന്നാലെ പ്രദേശവാസികൾ ചേർന്ന് പ്രതിയെ പിടികൂടുകയും പോലീസിന് കൈമാറുകയുമായിരുന്നു.