കറൻസി നോട്ട് പ്രസ്സിൽ ജൂനിയർ ടെക്നീഷ്യൻ, സൂപ്പർ വൈസർ തസ്തികകളിൽ 117 ഒഴിവുകൾ. നവംബർ 18 വരെ ഓൺലൈൻ മുഖേന അപേക്ഷ സമർപ്പിക്കാനാകും. https://cnpnashik-spmcil.com-ൽ ഒഴിവുകൾ സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന മഹാരാഷ്ട്രയിലെ നാസിക്കിൽ പ്രവർത്തിക്കുന്ന നോട്ട് പ്രസിൽ താഴെ പറയുന്ന തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്.
1. ജൂനിയർ ടെക്നീഷ്യൻ (പ്രിന്റിങ്/കൺട്രോൾ) ലെവൽ-ഡബ്ല്യു-1, ഒഴിവുകൾ 92. ശമ്പള നിരക്ക് 18780-67390 രൂപ.
2. ജൂനിയർ ടെക്നീഷ്യൻ-വർക്ക്ഷോപ്പ്-എയർകണ്ടീഷനിങ്- ഒഴിവുകൾ 4, ഇലക്ട്രോണിക്സ് 4, ഫിറ്റർ 4, മെഷ്യനിസ്റ്റ് 2, ഇലക്ട്രിക്കൽ 6; ശമ്പള നിരക്ക് 18780-67390 രൂപ. (ലെവൽ-ഡബ്ല്യു-1).
3. ആർട്ടിസ്റ്റ് (ഗ്രാഫിക് ഡിസൈൻ) ലെവൽ ബി-4, ഒഴിവ് 1. ശമ്പള നിരക്ക് 23910-85570 രൂപ.
4. സെക്രട്ടേറിയൽ അസിസ്റ്റന്റ്-1, ലെവൽ ബി-4, ശമ്പള നിരക്ക് 23910-85570 രൂപ.
5. സൂപ്പർവൈസർ- ടെക്നിക്കൽ ഓപ്പറേഷൻ- പ്രിന്റിങ്, ലെവൽ എസ്-1, ഒഴിവുകൾ- 2. ശമ്പള നിരക്ക് 27600-95910 രൂപ.
6. സൂപ്പർവൈസർ (ഒഫീഷ്യൽ ലാംഗുവേജ്), ലെവൽ എ-1, ഒഴിവ് 1. ശമ്പള നിരക്ക് 27600-95910 രൂപ.