പാരമ്പര്യത്തിന്റെ സ്മരണകളുണർത്തി വയനാട്ടിലെ കുറിച്യ തറവാടുകളിൽ തുലാം പത്ത് ആഘോഷിച്ചു
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പാരമ്പര്യത്തിന്റെ സ്മരണകളുണർത്തി വയനാട്ടിലെ കുറിച്യ തറവാടുകളിൽ തുലാം പത്ത് ആഘോഷിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 28, 2023, 01:20 pm IST
FacebookTwitterWhatsAppTelegram

പഴശ്ശിയുടെ പടയാളികളായ കുറിച്യരുടെ പോരാട്ടത്തിന്റെയും നായാട്ടിന്റെയും ഓർമ്മയിൽ കുറിച്യ തറവാടുകളിൽ തുലാം പത്ത് ആഘോഷം നടന്നു. പാരമ്പര്യത്തിന്റെ സ്മരണകളുണർത്തിയാണ് വയനാട് ജില്ലയിലെ വനവാസി വിഭാഗമായ കുറിച്ച്യർ തുലാം പത്ത് ആഘോഷിച്ചത്. വയനാട്ടിലെ കരയ്‌ക്കാമല, ചെറുവലം കൊമ്മയാട് തറവാട്ടിൽ വച്ച് തറവാട് കാരണവർ അണ്ണന്റെ നേതൃത്വത്തിൽ ചടങ്ങുകൾ നടന്നു.

നായാട്ടും ആയുധപൂജയുമാണ് തുലാം പത്തിനുള്ള പ്രധാനചടങ്ങ്. തുടർന്ന് പൂജിച്ച അമ്പും വില്ലുമായി കാട്ടിൽ വേട്ടക്കിറങ്ങുന്നു. മൃഗങ്ങളെ വേട്ടയാടുന്നതിൽ വനം വകുപ്പിന്റെ നിയന്ത്രണം ഉള്ളതിനാൽ നായാട്ടും മറ്റു പൂജകളും ചടങ്ങുകൾ മാത്രമായി ഒതുങ്ങി.

തുലാം പത്ത് വയനാട്ടിലെ കുറിച്യർക്ക് നായാട്ടിന്റെയും പോരാട്ടവീര്യത്തിന്റെയും ദിവസം കൂടിയാണ്. ഈ ദിവസം കുറിച്യതറവാടുകളിൽ എല്ലാ കുടുംബാംഗങ്ങളും തങ്ങളുടെ ആചാരത്തിനും അനുഷ്ഠാനത്തിനും വേണ്ടി ഒത്തുകൂടും. മാറിയ കാലത്തും തങ്ങളുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും മറക്കാൻ കുറിച്യർക്ക് കഴിയില്ല. പരമ്പരാഗത ആയുധമായ അമ്പും, വില്ലും ഇന്നും കുറിച്യരുടെ ജീവിതത്തിന്റെ ഭാഗമാണ് അതു പോലെ തന്നെ തുലാം പത്തും.

പണ്ടുകാലത്ത് ശത്രുക്കളിൽ നിന്ന് രക്ഷനേടാനും മൃഗങ്ങളെ വേട്ടയാടാനും ഉപയോഗിച്ചിരുന്ന അമ്പും വില്ലുമാണ് തുലാം പത്തിന് പൂജയ്‌ക്ക് വയ്‌ക്കുന്നത്. ഉന്നം പിഴയ്‌ക്കാതെ ലക്ഷ്യസ്ഥാനത്ത് പതിക്കുന്ന അമ്പെയ്‌ത്തിന്റെ പോരാട്ടവീര്യം തന്നെയാണ് ബ്രിട്ടീഷ് ഭരണകാലത്ത് പഴശ്ശിയുടെ പട നയിക്കാൻ തലയ്‌ക്കൽ ചന്തുവിന്റെ നേതൃത്വത്തിൽ കുറിച്യർക്ക് സാധ്യമായത്.

അമ്പും വില്ലും പൂജിച്ചെടുത്ത് നായാട്ടിനിറങ്ങുന്ന പുരുഷന്മാർ പക്ഷികളെയും മൃഗങ്ങളെയും അമ്പെയ്ത് പിടിക്കും. വർഷത്തിലൊരിക്കലാണ് ആയുധങ്ങൾ പൂജിച്ചെടുത്ത് നായാട്ടിനിറങ്ങുന്നത്. ചീകി മിനുക്കിയെടുത്ത ഇല്ലിയും, ഓടയും കൊണ്ടുണ്ടാക്കിയ മൊട്ടും, കൂർത്ത മുനയുള്ള അമ്പുകളുമാണ് നായാട്ടിന് ഉപയോഗിക്കുന്നത്. നായാട്ടിന് പോകുന്ന സംഘത്തിൽ കൂടുതൽ മൃഗങ്ങളെയും പക്ഷികളെയും വേട്ടയാടി പിടിക്കുന്ന പുരുഷന്മാർക്ക് വീര പരിവേഷമാണുള്ളത്. പക്ഷേ ഇന്ന് അതെല്ലാം ഓർമ്മകൾ മാത്രമാണ് കാരണം, നായാട്ട് ഇന്ന് നിയമവിരുദ്ധമായതിനാൽ ആചാരങ്ങൾ ആയുധ പൂജയിൽ ഒതുക്കേണ്ട വന്ന സാഹചര്യമാണ്.

Tags: wayanadThulam Path
ShareTweetSendShare

More News from this section

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരനീക്കവുമായി കെഎസ്ഇബി; 200 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങാൻ തീരുമാനം; നിയന്ത്രണം തുടരുമെന്ന് സൂചന, ജനങ്ങളോട് വൈദ്യുതി ലാഭിക്കാൻ അഭ്യർഥന

വൈദ്യുതി മന്ത്രി സണ്ണി ജോസഫിനെതിരെ എം.എം. മണിയുടെ രൂക്ഷ വിമർശനം; ‘വിവരക്കേടും കാഴ്ചപ്പാടില്ലായ്മയും പ്രതിസന്ധിക്ക് കാരണം’

പ്രശസ്ത സാഹിത്യകാരനും മുൻ കേരളവർമ്മ കോളേജ് പ്രിൻസിപ്പലുമായ ഡോ. ഷോർണൂർ കാർത്തികേയൻ അന്തരിച്ചു; സാഹിത്യ-വിദ്യാഭ്യാസ രംഗത്തിന് തീരാനഷ്ടം

പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും; ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യത

ബസ് കാത്തുനിന്ന യുവതിയെ നടുറോഡിൽ പിന്തുടർന്ന് വെട്ടിക്കൊന്നു; കർണാടകയെ നടുക്കിയ കൊലപാതകത്തിൽ പ്രതിക്കായി വ്യാപക തിരച്ചിൽ

Latest News

നീലിമയും പ്രണയവും ഒന്നാകുന്ന ഇടം: വലിയഴീക്കൽ ബീച്ചിലെ ‘സേവ് ദി ഡേറ്റ്’ ഫോട്ടോ ഷൂട്ട്

ഭക്തിസാന്ദ്രമായ കർക്കടകപ്പുലരി; പഞ്ഞക്കർക്കിടകത്തിന്റെ വറുതികളെ ഭക്തിയുടെ വെളിച്ചം കൊണ്ട് നേരിടാൻ മലയാളക്കര; മര്യാദാപുരുഷോത്തമനായ ശ്രീരാമന്റെ ത്യാഗം മനസ്സിന് കരുത്താകുന്ന പുണ്യമാസം

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies