പാരമ്പര്യത്തോടൊപ്പം ആധുനികതയും സ്വാംശീകരിച്ചിരുന്ന വ്യക്തിത്വമായിരുന്നു ആർ ഹരിയേട്ടൻ; ഭാരതീയ വിചാര കേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പാരമ്പര്യത്തോടൊപ്പം ആധുനികതയും സ്വാംശീകരിച്ചിരുന്ന വ്യക്തിത്വമായിരുന്നു ആർ ഹരിയേട്ടൻ; ഭാരതീയ വിചാര കേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2023, 05:08 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: മുതിർന്ന സംഘ പ്രചാരകൻ ആർ. ഹരിയേട്ടന് ആദരാഞ്ജലികളർപ്പിച്ച് ഭാരതീയ വിചാര കേന്ദ്രം. സംഘത്തിന്റെ അഖില ഭാരതീയ ബൗദ്ധിക് ശിക്ഷൺ പ്രമുഖ് ചുമതല വഹിക്കുകയും കേരളത്തിലെ സംഘ പ്രസ്ഥാനത്തിന് ദീർഘകാലം നേതൃത്വം നൽകുകയും ചെയ്ത ആർ. ഹരിയേട്ടൻ അറിവിന്റെയും അനുഭവത്തിന്റെയും അക്ഷയഖനിയായിരുന്നു എന്ന് ഭാരതീയ വിചാര കേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ അനുസ്മരിച്ചു. സ്വയം സേവകരുടെ നിരവധി തലമുറകൾക്ക് അദ്ദേഹത്തിന്റെ മാർഗദർശനം ലഭിച്ചതും ആർ. സഞ്ജയൻ അനുസ്മരിച്ചു.

അഖില ഭാരതീയ തലത്തിൽ പ്രവർത്തിക്കുന്ന മുതിർന്ന കാര്യകർത്താക്കൾ പോലും കേരളത്തിൽ എത്തിയാൽ അദ്ദേഹത്തെ സന്ദർശിച്ച് ഉപദേശങ്ങൾ തേടാറുണ്ടായിരുന്നു. കുശാഗ്ര ബുദ്ധി, വ്രത നിഷ്ഠ, ആശയപരമായ സ്പഷ്ടത, വ്യക്തി ജീവിതത്തിലെ ലാളിത്യം ഇതെല്ലാം ഹരിയേട്ടന്റെ വ്യക്തിത്വ സവിശേഷതകളായിരുന്നു. അദ്ദേഹം ബഹുഭാഷാ പണ്ഡിതനും എഴുത്തുകാരനും ആയിരുന്നു. 33 വർഷക്കാലം ആർ.എസ്.എസിന്റെ സർ സംഘചാലകായിരുന്ന പൂജനീയ ഗുരുജിയുടെ സമ്പൂർണ സാഹിത്യം സമാഹരിച്ച് പ്രസിദ്ധീകരിക്കുക എന്ന ഭഗീരഥ യജ്ഞം ഏറ്റെടുത്ത് വിജയിപ്പിച്ചത് ഹരിയേട്ടനാണ്. ആ ഗ്രന്ഥങ്ങൾ ഇംഗ്ലീഷിലും ഇതര ഭാരതീയ ഭാഷകളിലും പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംഘ സാഹിത്യത്തിന് പുറമേ, ഭാരതീയ ഇതിഹാസ കഥാപാത്രങ്ങളെ കുറിച്ച് ഹരിയേട്ടൻ നടത്തിയിട്ടുള്ള മൗലിക പഠനങ്ങൾ നിരവധി ഗ്രന്ഥങ്ങളായി ഇതിനകം തന്നെ പുറത്തു വന്നിട്ടുണ്ട്. അത് നമ്മുടെ സാംസ്കാരിക പഠന ശാഖയ്‌ക്ക് വലിയ മുതൽകൂട്ടാണ്. ആർ സഞ്ജയൻ അനുസ്മരിച്ചു.

പാരമ്പര്യത്തോടൊപ്പം ആധുനികതയും സ്വാംശീകരിച്ചിരുന്ന അദ്ദേഹം, നമ്മുടെ ആചാര അനുഷ്ഠാനങ്ങളിലും, കീഴ് നടപ്പുകളിലും കാലാനുസൃതമായ പരിഷ്കരണങ്ങൾ  അനിവാര്യമാണെന്ന നിലപാട് കൈക്കൊണ്ടിരുന്നതും ആർ സഞ്ജയൻ അനുസ്മരിച്ചു.

അവസാന നിമിഷം വരെയും കർമ്മനിരതനായിരുന്ന ഹരിയേട്ടൻ അവസാന കാലം പൂർണമായും അക്ഷരോപാസനയ്‌ക്ക്  വേണ്ടി ചിലവഴിച്ചതും ഭാരതീയ വിചാരകേന്ദ്രം അനുസ്മരിച്ചു.

Tags: r haribharatheeya vichara kendram
ShareTweetSendShare

More News from this section

കോടിയേരി മരിച്ച ശേഷം കുടുംബത്തെ തിരിഞ്ഞ് പോലും നോക്കിയില്ല; ആവശ്യത്തിന് വിളിച്ചാൽ ഉന്നത പദവിയിലിരിക്കുന്ന പിബി അംഗം ഫോണെടുക്കാറില്ല: എം വി ഗോവിന്ദനെതിരെ തുറന്നടിച്ച് വിനോദിനി കോടിയേരി

ഓപ്പറേഷൻ തൂഫാൻ : കോഴിക്കോട് നഗരത്തിൽ ലഹരിവേട്ട; MDMA യുമായി രണ്ട് പേർ പിടിയിൽ

ബൈക്കിൽ കാട്ടുപന്നിയിടിച്ച്: ചികിത്സയിലായിരുന്ന 23കാരൻ മരിച്ചു

മലപ്പുറത്ത് നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചു കയറി; മൂന്ന് മരണം

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്‌ക്ക് സാധ്യത; എട്ടിടത്ത് ഓറഞ്ച് അലർട്ട്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

Latest News

രാജ്യതലസ്ഥാനത്തെ നടുക്കി ഭീകരരുടെ പദ്ധതി; ബിജെപി കേന്ദ്ര ഓഫീസിനു ചുറ്റും വൻ സൈനിക വിന്യാസം, അതിർത്തി കടന്നുള്ള ഗൂഢാലോചന തകർക്കാൻ അന്വേഷണം ഊർജ്ജിതം!

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies