"500 വർഷത്തെ പോരാട്ടത്തിന്റെ പരിസമാപ്തി": അയോദ്ധ്യ ശ്രീരാമ ക്ഷേത്രത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച് ക്ഷേത്ര ട്രസ്റ്റ്; ചരിത്ര ദിനത്തിനായി കാത്തിരിക്കുകയാണെന്ന് ഭക്തർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“500 വർഷത്തെ പോരാട്ടത്തിന്റെ പരിസമാപ്തി”: അയോദ്ധ്യ ശ്രീരാമ ക്ഷേത്രത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച് ക്ഷേത്ര ട്രസ്റ്റ്; ചരിത്ര ദിനത്തിനായി കാത്തിരിക്കുകയാണെന്ന് ഭക്തർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2023, 05:33 pm IST
Facebook
Twitter
WhatsAppTelegram

ലക്നൗ: അയോദ്ധ്യ ശ്രീരാമജന്മഭൂമി ക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ദിനത്തിനായി ആകാംക്ഷ പൂർവ്വം കാത്തിരിക്കുകയാണ് ഓരോ ഭാരതീയനും. 2024 ജനുവരി 22-നാണ് ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്. ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ്രിന്റെ നേതൃത്വത്തിൽ നിർമ്മാണ ജോലികൾ അതിവേ​ഗം പുരോ​ഗമിക്കുകയാണ്. ട്രസ്റ്റിന്റെ ഔദ്യോഗിക എക്‌സ് (മുമ്പ് ട്വിറ്റർ) അക്കൗണ്ടിൽ പങ്കിട്ട ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. കലാകാരന്മാർ കൊത്തുപണികൾ കൊണ്ട് മനോഹരമാക്കിയ അകത്തളങ്ങളുടെയും തൂണുകളുടെയും ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്.

ദിവസങ്ങൾക്ക് മുൻപ്, രാമക്ഷേത്രത്തിന്റെ നിർമ്മാണത്തിലെ വിവിധ ഘട്ടങ്ങളുടെ വീഡിയോയും എക്‌സിൽ ട്രസ്റ്റ് പങ്കുവെച്ചിരുന്നു “500 വർഷത്തെ പോരാട്ടത്തിന്റെ പരിസമാപ്തി” എന്ന അടിക്കുറിപ്പോടെയുള്ള 30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ, മഹത്തായ ക്ഷേത്രത്തിന്റെ നിർമ്മാണത്തെക്കുറിച്ചാണ് പ്രതിപാദിച്ചിരുന്നത്.

രാജസ്ഥാനിലെ ഭരത്പൂർ ജില്ലയിൽ നിന്നുള്ള കല്ലുകളാണ് രാമക്ഷേത്രത്തിന്റെ നിർമ്മാണത്തിന് ഉപയോഗിക്കുന്നത്. സോമനാഥ ക്ഷേത്രം രൂപകല്പന ചെയ്ത പ്രഭാകർജി സോംപുരയുടെ കൊച്ചുമകൻ ചന്ദ്രകാന്ത് ഭായ് സോംപുരയുടെ നേതൃത്വത്തിലാണ് ക്ഷേത്രത്തിന്റെ അടിസ്ഥാന രൂപകല്പന.

രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും പങ്കെടുക്കുന്നുണ്ട്. ശ്രീകോവിലിൽ പ്രധാന മൂർത്തിയായ രാമലല്ലയെ (ബാലനായ ശ്രീരാമൻ) ജനുവരി 22ന് പ്രതിഷ്‌ഠിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുമെന്നും രാം ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് പ്രഖ്യാപിച്ചു കഴിഞ്ഞു. അയ്യായിരത്തോളം സന്യാസിമാരും മഹാത്മാക്കളും അഭിഷേക സമയത്ത് സന്നിഹിതരാകും. പ്രാണ പ്രതിഷ്ഠയ്‌ക്കുള്ള ക്ഷണക്കത്ത് രാജ്യത്തെ 5 ലക്ഷം ഗ്രാമങ്ങളിലേക്ക് അയ്‌ക്കുമെന്നും ട്രസ്റ്റ് അറിയിച്ചിരുന്നു .

500 वर्षों के संघर्ष की परिणति pic.twitter.com/z5OTXivUFL

— Shri Ram Janmbhoomi Teerth Kshetra (@ShriRamTeerth) October 26, 2023


 

Tags: PicturesAYODYASree ramajanmabhoomi mandir
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies