അനുദിനം വ്യതിയാനം; മാറുന്ന കാലാവസ്ഥയ്ക്ക് പിന്നിലെ കാരണമെന്താകും? ഭൂമിയെ അടിമുടി പഠിക്കാൻ നാസയും ഇസ്രോയും കൈകോർക്കുന്നു; 'നിസാർ ദൗത്യം' ഇങ്ങനെ..
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അനുദിനം വ്യതിയാനം; മാറുന്ന കാലാവസ്ഥയ്‌ക്ക് പിന്നിലെ കാരണമെന്താകും? ഭൂമിയെ അടിമുടി പഠിക്കാൻ നാസയും ഇസ്രോയും കൈകോർക്കുന്നു; ‘നിസാർ ദൗത്യം’ ഇങ്ങനെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 31, 2023, 04:40 pm IST
FacebookTwitterWhatsAppTelegram

വിചാരിക്കുന്നതിലും അപ്പുറത്താണ് ഭൂമിയിൽ മാറ്റങ്ങൾ സംഭവിക്കുന്നത്. അത്തരത്തിൽ കൈവിട്ട പട്ടം പോലെയാണ് കാലാവസ്ഥ മാറുന്നത്. കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കാൻ പല വഴികളും തേടുന്നവരാണ് നാം. നാസയും ഇസ്രോയും സംയുക്തമായി  മാറിവരുന്ന കാലാവസ്ഥയ്‌ക്ക് പിന്നിലെ കാരണം അന്വേഷിക്കാനൊരുങ്ങുകയാണ്.  കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം ഭൂമിയുടെ ആവാസവ്യവസ്ഥയെ എങ്ങനെ ബാധിക്കുന്നുവെന്ന് കണ്ടെത്തുന്നതിനായി ‘നിസാർ’ എന്ന ഉപഗ്രഹ ദൗത്യത്തിനാണ് ഒരുങ്ങുന്നത്.

അന്തരീക്ഷത്തിലെ ഹരിതഗൃഹ വാതകങ്ങളെ നിയന്ത്രിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന വനങ്ങളെയും തണ്ണീർത്തടങ്ങളെയും കുറിച്ച് പഠിച്ച് നിർണായക വിവരങ്ങൾ ലഭ്യമാക്കുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം. 2024-ന്റെ തുടക്കത്തിലാകും ദൗത്യം വിക്ഷേപിക്കുക. അത്യാധുനിക റഡാർ സംവിധാനമാണ് നിസാർ ഉപഗ്രഹത്തിൽ സജ്ജമാക്കിയിട്ടുള്ളത്. ഭൂമിയിലെ കര-ഹിമ പ്രതലങ്ങളെ ഓരോ 12 ദിവസം കൂടുമ്പോഴും രണ്ട് വട്ടം നിസാർ സ്‌കാൻ ചെയ്യും. കാർബൺ പിടിച്ചെടുക്കുന്നതിന്റെയും പുറത്തുവിടുന്നതിന്റെയും തോത് അറിയാൻ ഗവേഷകരെ സഹായിക്കാൻ ഇതുവഴി സാധിക്കും.

അന്റാർട്ടികയിലെ മഞ്ഞുപാളികൾ ഉരുകുന്നുവെന്നും ഓസോൺ പാളിയിലെ വിള്ളലുകൾ വർദ്ധിക്കുന്നുവെന്നും പഠനങ്ങൾ പുറത്തുവന്നിരുന്നു. വളരെ വലിയ കാലാവസ്ഥ വ്യതിയാനത്തിന് സാധ്യതയുണ്ടെന്ന സൂചനയാണ് ഇതിലൂടെ പുറത്തുവരുന്നത്. ഇതിന് പിന്നിലെ കാരണങ്ങളെ കണ്ടെത്തി നിരീക്ഷിക്കുകയാണ് നിസാർ ദൗത്യത്തിന്റെ ലക്ഷ്യം. കാടുകളിൽ മരങ്ങളിലും തണ്ണീർത്തടങ്ങളിൽ അവയുടെ ജൈവ മണ്ണിന്റെ പാളികളിലുമാണ് കാർബൺ സൂക്ഷിക്കുന്നത്. ഈ സംവിധാനങ്ങളിലുണ്ടാകുന്ന തടസ്സം അന്തരീക്ഷത്തിലേക്ക് കാർബൺ ഡൈ ഓക്‌സൈഡും മീഥെയ്‌നും അമിതമായി പുറന്തള്ളുന്നു. ക്രമേണ ഇത് ആഗോളതാപനത്തിന് വഴിവെക്കുന്നു.

വനത്തിന്റെ മേലാപ്പുകളിൽ തുടങ്ങി മരത്തിന്റെ താഴെ ഭാഗത്തേക്ക് വരെ റഡാർ പ്രവർത്തിക്കും. ഇത് വനമേഖലയുടെ സാന്ദ്രത കണക്കാക്കാനും കാലക്രമേണ മാറ്റങ്ങൾ ട്രാക്കുചെയ്യാനും ഗവേഷകരെ സഹായിക്കും. ഭൂപ്രതലത്തിന്റെ അഞ്ച് മുതൽ എട്ട് ശതമാനം വരെയാണ് തണ്ണീർത്തടങ്ങൾ ഉള്ളതെങ്കിലും ഈ മണ്ണിൽ 20 മുതൽ 30 വരെ ശതമാനത്തോളം കാർബൺ അടങ്ങിയിരിക്കുന്നു. തണ്ണീർത്തടങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടാകുമ്പോൾ ബാക്ടീരിയകൾ മണ്ണിലെ ജൈവവസ്തുക്കളെ ദഹിപ്പിക്കുകയും മീഥെനിന്റെ ഉത്പാദനം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. തണ്ണീർത്തടങ്ങളിലെ വെള്ളം വറ്റുമ്പോൾ സംഭരിച്ച് വെച്ചിരിക്കുന്ന കാർബൺ, ഓക്‌സിജനുമായി കൂടിച്ചേർന്ന് കാർബൺ ഡൈ ഓക്‌സൈഡ് ആയി മാറുന്നു. ഓരോ ചെറിയ മാറ്റങ്ങളെ വരെ നിരന്തരം നിരീക്ഷിച്ച് വ്യതിയാനങ്ങളെ പഠിക്കാൻ നിസാറിന് കഴിയും.

മനുഷ്യൻ നിർമ്മിക്കുന്ന വനവത്കരണവും മറ്റ് ഭൂവിനിയോഗ മാറ്റങ്ങളും 11 ശതമാനത്തോളം ഹരിതഗൃഹ വാതകങ്ങളെയാണ് പുറന്തള്ളുന്നത്. ലോകമെമ്പാടും വനവത്കരണം നടത്തുന്നത് കാർബൺ ചക്രത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്നും ആഗോളതാപനത്തിന് എത്രമാത്രം സംഭാവന നൽകുന്നുവെന്നും നിസാർ നൽകുന്ന വിവരങ്ങൾ വഴി കണ്ടെത്താൻ സാധിക്കും.

ആവാസവ്യവസ്ഥയിലെ മാറ്റങ്ങൾ ട്രാക്കുചെയ്യുന്നതിന് പുറമേ, ഭൂകമ്പങ്ങൾ, അഗ്‌നിപർവ്വത സ്‌ഫോടനങ്ങൾ, മണ്ണിടിച്ചിലുകൾ എന്നിവയുടെ ചലനാത്മകത മനസ്സിലാക്കാൻ ഗവേഷകരെ സഹായിക്കുന്നതിനായി ഭൂമിയുടെ ചലനത്തെക്കുറിച്ചുള്ള വിവരങ്ങൾ നാസർ ശേഖരിക്കും. ഹിമാനികൾ, കടലിലെ ഐസ് എന്നിവയുടെ ചലനങ്ങളും ഉരുകുന്നതും നിസാർ ഉപഗ്രഹം ട്രാക്ക് ചെയ്യും.

Tags: isroNASANissar Mission
ShareTweetSendShare

More News from this section

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

‘പൊളിറ്റിക്കൽ ക്രിമിനൽ’, ‘കഞ്ചാവ് കടത്തുകാർ’ പരാമർശം; മുൻ മന്ത്രി ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം, മാപ്പ് പറയില്ലെങ്കിൽ ₹1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

എല്ലാം അനധികൃതം; സമാജ്‌വാദി പാർട്ടി മുൻമന്ത്രി അസം ഖാന് വൻ തിരിച്ചടി; മുഹമ്മദ് അലി ജൗഹർ സർവകലാശാലയിലെ 38 കെട്ടിടങ്ങൾ പൊളിക്കാൻ ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies