ഗുരുവായൂർ റയിൽവേ മേൽപ്പാലം; ഗർഡറുകൾ വേഗം എത്തിക്കാൻ സുരേഷ് ഗോപി ഇടപെട്ടെന്ന് ഡി ആർ എം ; ടി എൻ പ്രതാപൻ നടത്തിയ പ്രഹസനം പൊളിഞ്ഞു
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗുരുവായൂർ റയിൽവേ മേൽപ്പാലം; ഗർഡറുകൾ വേഗം എത്തിക്കാൻ സുരേഷ് ഗോപി ഇടപെട്ടെന്ന് ഡി ആർ എം ; ടി എൻ പ്രതാപൻ നടത്തിയ പ്രഹസനം പൊളിഞ്ഞു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2023, 06:29 pm IST
Facebook
Twitter
WhatsAppTelegram

ഗുരുവായൂർ: ഗുരുവായൂർ റയിൽവേ മേൽപ്പാലം നിർമ്മാണ സ്ഥലത്ത് ടി എൻ പ്രതാപൻ എംപി നടത്തിയ പ്രഹസനം പൊളിഞ്ഞു. തിരുവനന്തപുരം റയിൽവേ ഡിവിഷണൽ മാനേജർ സചീന്ദ്ര മോഹൻ ശർമ്മയുടെ മുന്നിൽ കൊണ്ഗ്രെസ്സ് പ്രവർത്തകരെ കൂട്ടിവന്ന് ടി എൻ പ്രതാപൻ നടത്തിയ നാടകമാണ് പൊളിഞ്ഞത്.

റയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണം വിലയിരുത്തുവാനും അമൃത് നഗരം പദ്ധതിയിലെ റയിൽവേയുടെ ഭാഗം അവലോകനം ചെയ്യുവാനും വേണ്ടിയാണു ഡി ആർ എം എസ് എം ശർമ്മ ഗുരുവായൂരിൽ എത്തിയത്. മേൽപ്പാലം പണി നടക്കുന്ന സ്ഥലത്തേക്ക് പരിശോധനക്കായി ഡി ആർ എം പോയപ്പോഴായിരുന്നു ടി എൻ പ്രതാപന്റെ നാടകീയ രംഗങ്ങൾ. കുറെ കൊണ്ഗ്രെസ്സ് പ്രവർത്തകരെ കൂട്ടിവന്ന ടി എൻ പ്രതാപൻ ഡി ആർ എമ്മിന്റെ ചുറ്റും അനുയായികളെ നിർത്തി റയിൽവേ വികസനത്തിന്റെയും അമൃത് നഗരം പദ്ധതിയുടെയും പിതൃത്വം ഏറ്റെടുക്കാൻ ശ്രമിക്കുകയായിരുന്നു. ഡി ആർ എമ്മിന്റെ മുന്നിൽ ഇംഗ്ലീഷിൽ സംസാരിക്കാനും കൂടെയുള്ളവരുടെ മലയാള ചോദ്യങ്ങളെ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്താനും തുനിഞ്ഞ ടി എൻ പ്രതാപൻ റയിൽവേ വികസനങ്ങളെല്ലാം തന്റെ അക്കൗണ്ടിൽ ചേർക്കാനുള്ള ശ്രമാണ് നടത്തിയത്.

മേൽപ്പാലം നിർമ്മാണത്തിനാവശ്യമായ ഗർഡറുകൾ എത്തിക്കാൻ ശ്രീ. സുരേഷ് ഗോപിയുടെ ഇടപെടൽ സഹായിച്ചു എന്ന് ബിജെപി പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി ഡി ആർ എം പത്രക്കാരോട് പറഞ്ഞതോടെ പ്രതാപന്റെ മുഖം മങ്ങുകയും അനുയായികളെയും കൂട്ടി മടങ്ങുകയും ചെയ്തു.

അവലോകനയോഗത്തെക്കുറിച്ചും പരിശോധനയെക്കുറിച്ചും മുൻകൂട്ടി അറിഞ്ഞ പ്രതാപന്റെ ഇടപെടൽ മുൻ കൂട്ടിക്കണ്ട് ഓ ബി സി മോർച്ച ഐ ടി സെൽ സംസ്ഥാന കോ കൺവീനർ അൻമോൽമോത്തിയുടെ നേതൃത്വത്തിൽ ബിജെപി പ്രവർത്തകർ എത്തിച്ചേരുകയായിരുന്നു. നവംബർ 14 നു ഗുരുവായൂർ റയിൽവേ മേൽപ്പാലത്തിന്റെ ഉദ്‌ഘാടനം പിണറായി വിജയൻ നിർവഹിക്കാനിരിക്കുകയായിരുന്നു. അതിനിടെ ഡി ആർ എമ്മിന്റെ സന്ദർശനം മുതലെടുത്ത് ക്രെഡിറ്റ് സ്വന്തമാക്കാനായിരുന്നു ടി എൻ പ്രതാപന്റെ ശ്രമമെന്ന് ബിജെപി പ്രവർത്തകർ പറഞ്ഞു.

ഒരുമാസം മുൻപും സമാനമായ ദുർഗതി ടി എൻ പ്രതാപന് നേരിടേണ്ടി വന്നിരുന്നു . കരുവന്നൂർ ബാങ്കിൽ 14 ലക്ഷം രൂപ നിക്ഷേപിച്ച ശശിയുടെ വീട് സുരേഷ് ഗോപി സന്ദര്‍ശിച്ചിരുന്നു. അവർക്ക് വെറും 1.9 ലക്ഷം മാത്രമാണ് തിരിച്ചുകിട്ടിയത്. ശശി ഇതിന്റെ പേരില്‍ മരണപ്പെടുകയും ചെയ്തു. ശശിയുടെ അമ്മ തങ്കമ്മയെ സുരേഷ് ഗോപി നേരിട്ട് കണ്ടു. പണം തിരിച്ചുകിട്ടാന്‍ പരമാവധി പ്രയത്നിക്കുമെന്നും രോഗിയായ അമ്മ തങ്കമ്മയ്‌ക്ക് വേണ്ട മരുന്ന് വാങ്ങാന്‍ ഉള്ള ഏർപ്പാടുകൾ ചെയ്യുകയും ഉണ്ടായി. എന്നാൽ സുരേഷ് ഗോപി ഈ വീട്ടിലെത്തിയതറിഞ്ഞ ടി എൻ പ്രതാപൻ പിന്നാലെ എത്തി “അമ്മയ്‌ക്ക് ഏത് മരുന്ന് ഷാപ്പീന്നാ മരുന്ന് വാങ്ങേണ്ടത്” എന്ന് ചോദിച്ചപ്പോൾ “അതെല്ലാം സുരേഷ് ഗോപി ശരിയാക്കിയിട്ടുണ്ടെന്നു” അവർ മറുപടി പറഞ്ഞു. അതുകേട്ട് ടി എൻ പ്രതാപന്റെ മുഖം ചുളിയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

Tags: Suresh GopiguruvayurTN Prathapan
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്’; പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം, രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

Latest News

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies