ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുമായി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഫാഷൻ ശൃംഖലയായ അജിയോ. ഇന്ത്യൻ ഫാഷൻ സ്റ്റാർട്ടപ്പുകളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് നേരിട്ട് ഉപഭോക്താക്കളിലേക്ക് സേവനമെത്തും വിധത്തിലുള്ള D2C പ്ലാറ്റ്ഫോം പുറത്തിറക്കിയതെന്ന് കമ്പനി വ്യക്തമാക്കി. പുതിയ ബ്രാൻഡ് സൃഷ്ടിക്കാൻ അജിയോഗ്രാമിന് കഴിയുമെന്ന പ്രതീക്ഷയിലാണ് കമ്പനി.
അജിയോ ആപ്പിനുള്ളിലെ സ്റ്റോറുകൾ മാറുന്നതിലൂടെ പ്ലാറ്റ്ഫോം എളുപ്പത്തിൽ ആക്സസ് ചെയ്യാൻ കഴിയും. രാജ്യത്തെ 100 ഫാഷൻ സ്റ്റാർട്ടപ്പുകളെ ശാക്തീകരിക്കാൻ അജിയോഗ്രാമിന് കഴിയുമെന്ന് അജിയോയുടെ സിഐഒ വിനീത് നായർ പറഞ്ഞു. സംരംഭങ്ങളെയും ആഭ്യന്തര ബ്രാൻഡുകളെയും പ്രോത്സാഹിപ്പിക്കുകയും അവയ്ക്കൊരു കുടയായി പ്രവർത്തിക്കാനും ആപ്പിന് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2024-ഓടെ 200 ആഭ്യന്തര ഫാഷൻ ബ്രാൻഡുകളെ നിലവാരത്തിലെത്തിക്കുകയാണ് ലക്ഷ്യം. അർബൻ മങ്കി, സൂപ്പർവെക്ക്, ക്വിർക്സ്മിത്ത്, കെആർഇ ലൈഫ്, ക്രീച്ചേഴ്സ് ഓഫ് ഹാബിറ്റ്, സെസിൽ, ട്രൂസർ, ഫാൻസിപാന്റ്സ്, മിഡ്നൈറ്റ് ഏഞ്ചൽസ് ബൈ പിസി, മോങ്ക്സ് ഓഫ് മെത്തേഡ്, ക്രാഫ്റ്റ്സ് ആൻഡ് ഗ്ലോറി തുടങ്ങിയ ബ്രാൻഡുകൾ നിലവിൽ പ്ലാറ്റ്ഫോമിൽ പങ്കാളികളാണ്.