പോലീസ് ചമഞ്ഞ് വീട്ടിലെത്തി; ലഹരി കച്ചവടത്തിൽ കുടുക്കുമെന്ന് ഭീഷണി; യുവതിയിൽ നിന്നും പണം തട്ടിയ പ്രതി പിടിയിൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പോലീസ് ചമഞ്ഞ് വീട്ടിലെത്തി; ലഹരി കച്ചവടത്തിൽ കുടുക്കുമെന്ന് ഭീഷണി; യുവതിയിൽ നിന്നും പണം തട്ടിയ പ്രതി പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2023, 01:30 pm IST
FacebookTwitterWhatsAppTelegram

മലപ്പുറം: ലഹരിക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയിൽ നിന്നും പണം തട്ടിയ സംഭവത്തിൽ യുവാവ് പിടിയിൽ. മമ്പുറം വെട്ടത്ത് സ്വദേശി പുളിക്കത്തോടി ഫായിസ് ആണ് പിടിയിലായത്. ഫായിസിന്റെ ഭാര്യയുടെ സഹപാഠിയായ അരീത്തോട് സ്വദേശിനിയിൽ നിന്നും 5 ലക്ഷം രൂപയും സ്വർണവും തട്ടിയ സംഭവത്തിലാണ് പ്രതി പിടിയിലായത്.

പോലീസ് സ്‌ക്വാഡിലെ അംഗമെന്ന വ്യാജേനയാണ് ഭാര്യയുടെ സഹപാഠിയായ 20-കാരിയെ യുവാവ് വിശ്വസിപ്പിച്ചത്. യുവതിയുടെ പരിചയക്കാരനായ യുവാവ് ലഹരി കേസിൽ പ്രതിയായതിനാൽ യുവതിയും കേസിൽ ഉൾപ്പെടുമെന്ന് വിശ്വസിപ്പിച്ചായിരുന്നു 5 ലക്ഷം രൂപയും സ്വർണമാലയും പ്രതി തട്ടിയെടുത്തത്. പണം തട്ടിയെടുക്കുന്നതിനായി വീട്ടുമുറ്റത്ത് ആരും കാണാതെ ഒരു പൊതി കൊണ്ടു വന്നിട്ട ശേഷം ഇത് മയക്കുമരുന്നാണെന്നും യുവതിയുടെ വീടിന്റെ പറമ്പിൽ നിന്നും കണ്ടെത്തിയതാണെന്നും പ്രതി ബോധ്യപ്പെടുത്തി. കേസിൽ പ്രതിയാക്കുമെന്നും ഇതു ഒഴിവാക്കണമെങ്കിൽ പണം തരണമെന്നും ഫായിസ് യുവതിയോട് ആവശ്യപ്പെട്ടു.

ഇത്തരത്തിൽ നിരവധി തവണ യുവതിയുടെ പക്കൽ നിന്നും ഫായിസ് പണം തട്ടിയെടുത്തതായി പോലീസ് കണ്ടെത്തി. പിന്നീടാണ് ഫായിസ് പോലീസ് അല്ലെന്ന കാര്യം യുവതി തിരിച്ചറിഞ്ഞത്. ഇതേത്തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. പ്രതിയെ കസ്റ്റഡിയിലെടുത്ത് റിമാൻഡ് ചെയ്തതായി പോലീസ് അറിയിച്ചു.

Tags: Arrestcheating casekerala
ShareTweetSendShare

More News from this section

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

Latest News

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies