'തമന്നയില്ലെങ്കിലെന്താ ഞാനുണ്ടല്ലോ'; ബാന്ദ്രയിലെ ഗാനത്തിന് ചുവടുവെച്ച് ഷാജോണും ദിലീപും; വീഡിയോ കാണാം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

‘തമന്നയില്ലെങ്കിലെന്താ ഞാനുണ്ടല്ലോ’; ബാന്ദ്രയിലെ ഗാനത്തിന് ചുവടുവെച്ച് ഷാജോണും ദിലീപും; വീഡിയോ കാണാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2023, 01:51 pm IST
FacebookTwitterWhatsAppTelegram

രാമലീലയ്‌ക്ക് ശേഷം സംവിധായകൻ അരുൺ ഗോപിയും ദിലീപും ഒന്നിക്കുന്ന ചിത്രമാണ് ബാന്ദ്ര. ഈ മാസം 10 നാണ് ചിത്രം പ്രദർശനത്തിനെത്തുക. നിലവിൽ സിനിമയുടെ പ്രമോഷൻ പരിപാടികൾ പുരോഗമിക്കുകയാണ്. പ്രമോഷന്റെ ഭാഗമായി കോഴിക്കോട് എത്തിയ ദിലീപിന്റെയും കലാഭവൻ ഷാജോണിന്റെയും ഒരു ഡാൻസ് വീഡിയോ ആണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

ചിത്രത്തിൽ ദിലീപും തമന്നയും തകർത്താടിയ ഒരു ഗാനം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. പ്രമോഷൻ വേദിയിൽ വച്ച് ആ ഗാനത്തിനൊപ്പം ലൈവായി ഡാൻസ് കളിക്കാമോയെന്ന ചോദ്യം ആൾക്കൂട്ടത്തിൽ നിന്നും ഉയരുകയായിരുന്നു. തമന്നയ്‌ക്കൊപ്പമുള്ള നൃത്തരംഗം ഒറ്റയ്‌ക്ക് കളിച്ചാൽ ഭംഗിവരില്ലെന്ന് പറഞ്ഞ് ദിലീപ് ഒഴിഞ്ഞു മാറാൻ ശ്രമിച്ചു. എന്നാൽ തമന്നയുടെ അഭാവത്തിൽ ആ ദൗത്യം കലാഭവൻ ഷാജോൺ ഏറ്റെടുക്കുകയായിരുന്നു.

വൻ കയ്യടികളും ആവേശ തിമിർപ്പുകളും ഉയർന്നു. ആദ്യം ഷാജോണിന് സ്‌റ്റെപ്പുകൾ പറഞ്ഞുകൊടുത്തു. ശേഷം ഇരുവരും ചേർന്ന് ബാന്ദ്രയിലെ റക്ക… റക്ക… ഗാനത്തിന് ചുവടുവെച്ചു. നിറഞ്ഞ കയ്യടികളോടെയാണ് ദിലീപിന്റേയും ഷാജോണിന്റേയും നൃത്തം ആൾക്കൂട്ടം ഏറ്റെടുത്തത്. സംവിധായകൻ അരുൺ ഗോപിയും ചടങ്ങിൽ പങ്കെടുത്തു. ബാന്ദ്രയൊരു ഗ്യാങ്ങ്സ്റ്റർ സിനിമയാണോ എന്ന് ചോദിച്ചപ്പോൾ, ബാന്ദ്ര പക്വതയുള്ള ഒരു പ്രണയചിത്രമാണെന്നായിരുന്നു അരുൺഗോപിയുടെ മറുപടി.

 

View this post on Instagram

 

A post shared by Jfr edits (@jfr_._edits)


അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമിക്കുന്ന ചിത്രത്തിന് ഉദയകൃഷ്ണയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. തമിഴ് നടൻ ശരത് കുമാർ, ബോളിവുഡ് നടൻ ദിനോ മോറിയ, സിദ്ദിഖ്, ലെന, മംമ്തമോഹൻദാസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

 

Tags: DileepBandraSUBSHAJON
ShareTweetSendShare

More News from this section

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies