ഏഴുവയസുകാരന്റെ ശ്വാസകോശത്തിൽ നാല് സെന്റിമീറ്റർ നീളമുള്ള തയ്യൽ സൂചി; 'കാന്തം' ഉപയോഗിച്ച് പുറത്തെടുത്ത് ഡൽഹി എയിംസിലെ ഡോക്ടർമാർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഏഴുവയസുകാരന്റെ ശ്വാസകോശത്തിൽ നാല് സെന്റിമീറ്റർ നീളമുള്ള തയ്യൽ സൂചി; ‘കാന്തം’ ഉപയോഗിച്ച് പുറത്തെടുത്ത് ഡൽഹി എയിംസിലെ ഡോക്ടർമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2023, 07:58 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: നിർണായകമായ നേട്ടം സ്വന്തമാക്കി ഡൽഹി എയിംസ്. ഏഴ് വയസുകാരന്റെ ശ്വാസകോശത്തിൽ തറച്ച സൂചി കാന്തം ഉപയോഗിച്ച് പുറത്തെടുത്താണ് എയിംസ് ഡോക്ടർമാർ നേട്ടം കൈവരിച്ചത്.

രക്തസ്രാവത്തോടുകൂടിയ ചുമയുമായാണ് കഴിഞ്ഞ ദിവസം കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഇടത് ശ്വാസകോശത്തിൽ തയ്യൽ മെഷീൻ സൂചി തറച്ചതായി കണ്ടെത്തുകയായിരുന്നു. ഏകദേശം നാല് സെന്റിമീറ്ററോളം നീളമുള്ള സൂചിയാണ് എൻഡോസ്‌കോപ്പിയിലൂടെ കണ്ടെത്തിയത്.

ശ്വാസകോശത്തിൽ വളരെ ആഴത്തിലാണ് ഈ സൂചി തറച്ചിരുന്നത്. അതുകൊണ്ട് തന്നെ സാധാരണ രീതിയിലുള്ള ശസ്ത്രക്രിയ സാധ്യമാകില്ലായിരുന്നു. തുടർന്നാണ് കാന്തത്തിന്റെ സഹായത്തോടെ സൂചി എടുക്കാനുള്ള ശ്രമം നടത്തിയത്. നാല് മില്ലിമീറ്റർ വീതിയും 1.5 മില്ലിമീറ്റർ കനവുമുള്ള കാന്തമാണ് ഇതിനായി ഉപയോഗിച്ചത്. എയിംസിലെ ശിശുരോഗ ശസ്ത്രക്രിയ വിഭാഗമാണ് ശസ്ത്രക്രിയയ്‌ക്കായി പ്രത്യേക ഉപകരണം വികസിപ്പിച്ചെടുത്ത് ഏഴുവയസുകാരന്റെ ജീവൻ രക്ഷിച്ചത്.

കാന്തത്തെ സൂചിയുടെ അടുത്ത് എത്തിക്കുകയായിരുന്നു ഏറെ സങ്കീർണത നിറഞ്ഞ പ്രക്രിയ എന്ന് ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാർ പറഞ്ഞു. ശ്വാസനാളത്തേക്ക് സൂചി മാറാതെ നോക്കേണ്ടത് അനിവാര്യമായിരുന്നു. പ്രത്യേക ഉപകരണം വികസിപ്പിച്ചാണ് കാന്തത്തെ ശരീരത്തിലേക്ക് കടത്തിവിട്ടത്. റബർ ബാൻഡും നൂലും ഉപയോഗിച്ച് സുരക്ഷിതമായാണ് കാന്തം ഘടിപ്പിച്ചത്. തുടർന്ന് നീട്ടമുള്ള പിടിയിലേക്ക് ഇത് ഘടിപ്പിച്ചാണ് ശ്വാസകോശത്തിലേക്ക് പ്രവേശിപ്പിച്ചത്. എൻഡോസ്‌കോപ്പിയിലൂടെ കണ്ടെത്തിയ സൂചിയുടെ അഗ്രത്തെ ലക്ഷ്യമാക്കി ഉപകരണം പ്രവർത്തിച്ചു. കാന്തികശക്തി കാരണം സൂചി സുഗമമായി പുറത്തെടുക്കുകയായിരുന്നു.

പരീക്ഷണമെന്ന നിലയിലാണ് കാന്തം ഉപയോഗിച്ച് സൂചി നീക്കം ചെയ്തത്. ഇത്തരത്തിലുള്ള സംഭവങ്ങൾക്ക് പരിഹാരം കണ്ടെത്താനുള്ള നൂതന മാർഗമാണിതെന്നും കൂടുതൽ ജീവനുകളെ രക്ഷിക്കാൻ കഴിയുമെന്നും ശിശുരോഗ വിദഗ്ധൻ ഡോ. ദേവേന്ദ്ര കുമാർ യാദവ് പറഞ്ഞു. ആന്തരിക അവയവങ്ങളിൽ സൂചി, പിൻ തുടങ്ങിയ വസ്തുക്കൾ കുടുങ്ങുന്ന സന്ദർഭങ്ങളിൽ ഈ മാർഗം അവലംബിക്കാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: AIIM DelhiNeedle
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies