തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി ദക്ഷിണ റെയിൽ വേ ജനറൽ മാനേജർ ആർഎൻ സിംഗ്. ഇന്നലെ രാവിലെ ഒൻപത് മണിയോടെയായിരുന്നു അദ്ദേഹം ക്ഷേത്രത്തിലെത്തിയത്.
പന്തീരടി പൂജക്ക് ശേഷമായിരുന്നു ആർഎൻ സിംഗും കുടുംബവും ക്ഷേത്രദർശനത്തിനെത്തിയത്. അദ്ദേഹം താമരപ്പൂവ് കൊണ്ട് തുലാഭാരം നടത്തി. 80 കിലോഗ്രാം താമരപ്പൂവാണ് തുലാഭാരത്തിന് വേണ്ടി ഉപയോഗിച്ചത്. നേരത്തെ ഗുരുവായൂർ സന്ദർശനം നടത്തിയപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദിയും താമരപ്പൂവിൽ തുലാഭാരം നടത്തിയിരുന്നു. 2019 ൽ ആയിരുന്നു അദ്ദേഹം ക്ഷേത്രത്തിൽ ദർശനത്തിനെത്തിയത്.
ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ഒരു തുലാഭാര ദ്രവ്യമാണ് താമരപ്പൂവ്. കർമ്മലാഭം, ആയുസ്സ്, ആത്മബലം എന്നീ നേട്ടങ്ങൾക്കായാണ് താമരപ്പൂവ് കൊണ്ട് ഭക്തർ തുലാഭാരം നടത്തുന്നത്.