തിരുവനന്തപുരം: വെഞ്ഞാറമൂടിൽ കാർ നിയന്ത്രണം വിട്ട് മിനി ക്രെയ്നിൽ ഇടിച്ച് വനിതാ ഡോക്ടർക്കും മകൾക്കും പരിക്ക്. വാമനപുരം സ്വദേശി ഡോ.റീന(45) മകൾ ഷാരോൺ (15) എന്നിവർക്കാണ് പരിക്കേറ്റത്. നിംസ് ആശുപത്രിയിലെ ഡോക്ടറാണ് റീന. ഇന്ന് പുലർച്ചെ നാലു മണിയോടെ വെഞ്ഞാറമൂട് ഫെഡറൽ ബാങ്കിന് സമീപമായിരുന്നു അപകടം. പരിക്കേറ്റവരെ തിരുവനന്തപുരം എസ്യുടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ട് പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.