ഇതിലും ഗതികെട്ടവരായി ആരുണ്ട്; ക്രീസിലിറങ്ങാതെ ഔട്ടായ ചരിത്രത്തിലെ ആദ്യ താരമായി മാത്യൂസ്
Friday, August 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇതിലും ഗതികെട്ടവരായി ആരുണ്ട്; ക്രീസിലിറങ്ങാതെ ഔട്ടായ ചരിത്രത്തിലെ ആദ്യ താരമായി മാത്യൂസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2023, 05:18 pm IST
Facebook
Twitter
WhatsAppTelegram

ക്രിക്കറ്റില്‍ വിചിത്രമായി നിരവധി പുറത്താകലുകള്‍ കണ്ടിട്ടുണ്ടെങ്കിലും ക്രീസില്‍ ഇറങ്ങാതെ ഒരു ബാറ്റര്‍ പുറത്താകുന്നത് ആദ്യം.അങ്ങനെ ഒരു നാണക്കേടിന്റെ ചരിത്രത്തില്‍ ഇടംപിടിച്ചതാകട്ടെ ശ്രീലങ്കയുടെ ഓള്‍റൗണ്ടര്‍ എയ്ഞ്ചലോ മാത്യൂസും. അന്താരാഷ്‌ട്ര തലത്തില്‍ ഇങ്ങനെ പുറത്താകുന്ന ആദ്യ താരമാണ് മാത്യൂസ്. ശ്രീലങ്കയുടെ നാലാം വിക്കറ്റ് നഷ്ടമായ ശേഷം ക്രീസിലെത്തിയ മാത്യൂസ് സ്‌ട്രൈക്ക് എടുക്കാന്‍ വൈകിയെന്ന് കാണിച്ച് ബംഗ്ലാദേശ് അപ്പീല്‍ ചെയ്തു.

മൂന്ന് മിനുട്ടിനകം മാത്യൂസ് ക്രീസിലെത്തി സ്ട്രൈക്ക് എത്തിയില്ലെന്ന് ബോധ്യമായതോടെ അമ്പയര്‍മാര്‍ താരം ടൈംഡ് ഔട്ടാണെന്ന് വിധിക്കുകയുമായിരുന്നു. കേടായ ഹെല്‍മെറ്റാണ് താരത്തിന് പണി നല്‍കിയത്. മാത്യൂസിന് ഹെല്‍മെറ്റുമായി സബ്സ്റ്റിട്യൂട്ട് താരമെത്തിയെങ്കിലും സമയം കഴിഞ്ഞുവെന്ന് കാണിച്ചുള്ള ബംഗ്ലാദേശിന്റെ അപ്പീല്‍ താരത്തിന്റെ പുറത്താകലിന് കാരണമായി.

പുറത്തായ ബാറ്റര്‍ക്ക് പകരമെത്തുന്ന ബാറ്റര്‍ മൂന്ന് മിനുട്ടിനുള്ളില്‍ ക്രീസിലെത്തി സ്‌ട്രൈക്ക് എടുക്കണമെന്നാണ് ക്രിക്കറ്റിലെ നിയമം. ഇല്ലെങ്കില്‍ ഔട്ട് വിധിക്കാമെന്നാണ് നിയമം. എം.സി.സി നിയമ പ്രകാരമാണിത്. അതേസമയം ഐസിസി അംഗീകരിച്ചിരിക്കുന്നത് രണ്ടു മിനിട്ടാണ്. ഇതാണ് മാത്യൂസിന് വിനയായത്.

നിശ്ചിത സമയത്ത് ക്രീസിലെത്തിയെങ്കിലും ഹെല്‍മെറ്റ് ശരിയാകാത്തതിനാല്‍ താരം സ്‌ട്രൈക്ക് എടുത്തിരുന്നില്ല. ഇതിനു മുന്‍പ് ആറുതവണയാണ് ഇത്തരത്തില്‍ ബാറ്റര്‍മാര്‍ പുറത്തായത്. അതെല്ലാം ഫസ്റ്റ് ക്ലാസ് ഫോര്‍മാറ്റിലായിരുന്നു.

#BANvSL “Angelo Mathews”
what is this? pic.twitter.com/JIsQo6cPut

— Ankur Jain 🇮🇳 (@aankjain) November 6, 2023

“>

Tags: Angelo MathewsbangladeshSri LankaWORLD CUPWC2023
Share
Tweet
SendShare

More News from this section

ഇംഗ്ലണ്ടിനെതിരായ ചരിത്ര സെമി ജയം ഇനി ‘ദേശീയ ടീം ദിനം’; ജൂലൈ 15 ആഘോഷിക്കാന്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍

ലക്ഷ്യം രാജകീയ തിരിച്ചുവരവ്; ട്രിവാൻഡ്രം റോയൽസിന്റെ പരിശീലന ക്യാമ്പിനു തുമ്പയില്‍ തുടക്കമായി

3.25 ലക്ഷം കോടി രൂപയ്‌ക്ക് 114 റഫാൽ യുദ്ധവിമാനങ്ങൾ; ഇന്ത്യയ്‌ക്ക് ഫ്രാൻസിന്റെ നിർണായക ഓഫർ; 94 എണ്ണം തദ്ദേശിയമായി നിർമ്മിക്കും

പൊലീസുകാരനെ കടിച്ചു; മെഹബൂബ മുഫ്തിയുടെ മകൾക്കെതിരെ പൊലീസ് കേസ്

ടിസിഎസ് കോർപ്പറേറ്റ് ജിഹാദ് കേസ്: ഓൾ ഇന്ത്യ മജ്ലിസ്-ഇ-ഇത്തിഹാദുൽ മുസ്ലിമീൻ കൗൺസിലർ അറസ്റ്റിൽ; വീട്ടിലും ഓഫീസിലും ബുൾഡോസർ നടപടി

ഇന്ന് ദേശീയ കൈത്തറിദിനം: വികസിത ഭാരതത്തിന്റെ ഭാവി നെയ്യുമ്പോള്‍

Latest News

സ്റ്റേറ്റ്മെൻറ് പരിശോധിക്കണം പോലും!!! കീർത്തനയ്‌ക്ക് പ്രതികളുമായി ലക്ഷങ്ങളുടെ ഗൂഗിൾ പേ ഇടപാട്; ഫോണിൽ നിറയെ അടുത്തബന്ധം സൂചിപ്പിക്കുന്ന ചിത്രങ്ങളും

അർജുൻ ആയങ്കിക്കായി വ്യാപക തെരച്ചിൽ; ആഭ്യന്തര മന്ത്രിയെ വെല്ലുവിളിച്ചതിലും പുതിയ കേസ്, സോഷ്യൽ മീഡിയ ഉപയോഗത്തിൽ ദുരൂഹത

‘ഓന് കള്ളും എംഡിഎംഎയും വേറെ പെണ്ണുമുണ്ട്, എന്റെ കല്ല്യാണഡ്രസ് സൂക്ഷിച്ചതിന്റെ പുറകിൽ രണ്ട് പേപ്പറുണ്ട്, അത് എടുത്ത് ഉപ്പയ്‌ക്ക് നൽകണം’; റിസ സുഹൃത്തിനയച്ച സന്ദേശങ്ങൾ പുറത്ത്

ഗർഭപാത്രം നീക്കംചെയ്യൽ ശസ്ത്രക്രിയ: കരാർ ജീവനക്കാർക്കും 45 ദിവസത്തെ ശമ്പളത്തോടെയുള്ള അവധിക്ക് അർഹതയുണ്ട്: ഹൈക്കോടതി

സ്കൂളിൽ എട്ടാംക്ലാസുകാരന്റെ വെടിവയ്പ്പ്; അധ്യാപകൻ കൊല്ലപ്പെട്ടു, പിന്നാലെ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി

ആറന്മുള വള്ളസദ്യ പുനരാരംഭിച്ചു; പമ്പയിലെ ജലനിരപ്പ് കുറഞ്ഞതോടെ പള്ളിയോടങ്ങൾ തിരിച്ചെത്തി; ഭക്തജന തിരക്ക് കൂടുന്നു

മണർകാട് പള്ളിക്ക് സമീപം വൻ അപകടം; ബൈക്ക് തെന്നിമറിഞ്ഞ് ബസിനടിയിൽ കയറി, യുവതിക്ക് ദാരുണാന്ത്യം, സഹോദരൻ ചികിത്സയിൽ

ക്ഷേമപെൻഷൻ വിതരണത്തിൽ വൻ മാറ്റം; സഹകരണ ബാങ്കുകൾ വഴി വീടുകളിലെ വിതരണം അവസാനിക്കും, ഇനി പണം നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies