ഇംഗ്ലണ്ടിനെതിരായ ചരിത്ര സെമി ജയം ഇനി 'ദേശീയ ടീം ദിനം'; ജൂലൈ 15 ആഘോഷിക്കാന്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍
Friday, August 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ഇംഗ്ലണ്ടിനെതിരായ ചരിത്ര സെമി ജയം ഇനി ‘ദേശീയ ടീം ദിനം’; ജൂലൈ 15 ആഘോഷിക്കാന്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2026, 02:00 pm IST
Facebook
Twitter
WhatsAppTelegram

ബ്യൂണസ് അയേഴ്സ്: 2026 ഫിഫ ലോകകപ്പ് സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ നേടിയ അവിസ്മരണീയ വിജയത്തിന്റെ ഓര്‍മ ഇനി എല്ലാ വര്‍ഷവും ആഘോഷിക്കും. ജൂലൈ 15-നെ ‘ദേശീയ ഫുട്‌ബോള്‍ ടീം ദിനം’ ആയി ആചരിക്കാന്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ഏകകണ്ഠമായി തീരുമാനിച്ചു.

2026 ജൂലൈ 15-ന് നടന്ന ലോകകപ്പ് സെമിയില്‍, 85-ാം മിനിറ്റ് വരെ ഒരു ഗോളിന് പിന്നിലായിരുന്ന അര്‍ജന്റീന അവസാന നിമിഷങ്ങളില്‍ നടത്തിയ അതിശയകരമായ തിരിച്ചുവരവിലൂടെ ഇംഗ്ലണ്ടിനെ 2-1ന് കീഴടക്കി തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക് മുന്നേറിയിരുന്നു. എന്‍സോ ഫെര്‍ണാണ്ടസിന്റെയും ലൗട്ടാരോ മാര്‍ട്ടിനസിന്റെയും ഗോളുകളാണ് ആല്‍ബിസെലെസ്റ്റെയ്‌ക്ക് ചരിത്രജയം സമ്മാനിച്ചത്.

‘ഇംഗ്ലണ്ടിനെതിരായ ആ മഹത്തായ വിജയം അര്‍ജന്റീനന്‍ ഫുട്‌ബോളിന്റെ ചരിത്രത്തിലെ നിര്‍ണായക നിമിഷമാണ്. രാജ്യത്തെ മുഴുവന്‍ ഒരുമിപ്പിച്ച ആ വിജയത്തിന്റെ ഓര്‍മയ്‌ക്കായാണ് ജൂലൈ 15 ദേശീയ ടീം ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്,’ എന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചു. മത്സരശേഷമുള്ള ആഘോഷങ്ങള്‍ ഫുട്‌ബോളില്‍ മാത്രമൊതുങ്ങിയില്ല. ഇംഗ്ലണ്ടും അര്‍ജന്റീനയും തമ്മിലുള്ള ഫോക്ലാന്‍ഡ് (ലാസ് മാല്‍വിനാസ്) ദ്വീപ് തര്‍ക്കം വീണ്ടും ചര്‍ച്ചയായി.

ആഘോഷത്തിനിടെ മിഡ്ഫീല്‍ഡര്‍ ജിയോവാനി ലോ സെല്‍സോയും പ്രതിരോധതാരം നിക്കോളാസ് ഒറ്റാമെന്‍ഡിയും ആരാധകര്‍ നല്‍കിയ ഫോക്ലാന്‍ഡ് ദ്വീപുകള്‍ അര്‍ജന്റീനയുടേതാണ് എന്ന ബാനര്‍ മൈതാനത്ത് ഉയര്‍ത്തിക്കാട്ടി. പിന്നീട് ലോ സെല്‍സോ ബാനര്‍ ഗ്രൗണ്ടില്‍ വിരിച്ചുവെക്കുകയും ചെയ്തു. ഈ നടപടി അന്താരാഷ്‌ട്ര തലത്തില്‍ വിവാദമായതോടെ രാഷ്‌ട്രീയ സന്ദേശം മത്സരാഘോഷത്തില്‍ ഉള്‍പ്പെട്ടോയെന്ന കാര്യത്തില്‍ ഫിഫ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതുവരെ താരങ്ങള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിട്ടില്ല.

താരങ്ങളുടെ നടപടിയെ അര്‍ജന്റീന പ്രസിഡന്റ് ഹാവിയര്‍ മിലി തുറന്നുപിന്തുണച്ചു. ഫോക്ലാന്‍ഡ് വിഷയത്തില്‍ അര്‍ജന്റീന ജനതയുടെ പൊതുവികാരമാണ് താരങ്ങള്‍ പ്രകടിപ്പിച്ചതെന്നും അവരുടെ ആഘോഷത്തില്‍ തെറ്റൊന്നുമില്ലെന്നും അദ്ദേഹം പ്രതികരിച്ചു. 1982-ല്‍ ഫോക്ലാന്‍ഡ് ദ്വീപുകളെച്ചൊല്ലി ബ്രിട്ടനും അര്‍ജന്റീനയും തമ്മില്‍ 74 ദിവസം നീണ്ട യുദ്ധം നടന്നിരുന്നു. യുദ്ധത്തില്‍ ബ്രിട്ടന്‍ നിയന്ത്രണം നിലനിര്‍ത്തിയെങ്കിലും ദ്വീപുകള്‍ തങ്ങളുടേതാണെന്ന അവകാശവാദം അര്‍ജന്റീന ഇന്നും തുടരുകയാണ്. അതുകൊണ്ടുതന്നെ ഇംഗ്ലണ്ടും അര്‍ജന്റീനയും തമ്മിലുള്ള ഫുട്‌ബോള്‍ മത്സരങ്ങള്‍ കായികമത്സരത്തിനപ്പുറം രാഷ്‌ട്രീയവും ചരിത്രപരവുമായ വികാരങ്ങളും ഉണര്‍ത്തുന്നതാണ്.

Tags: Argentina announcesspecial day to celebrateWorld Cup semi-finals winover england
Share
Tweet
SendShare

More News from this section

ലോകകപ്പിലെ മിന്നും പ്രകടനത്തിന് പിന്നാലെ വമ്പന്‍ ട്രാന്‍സ്ഫര്‍; കേപ് വെര്‍ദെ ഗോള്‍കീപ്പര്‍ വോസിഞ്ഞ കോളോ കോളോയില്‍

മത്സരത്തിനിടെ ഇടിമിന്നല്‍ അടിച്ചു; ഗ്രൗണ്ടില്‍ വീണ് 24കാരനായ ഫുട്ബോള്‍ താരത്തിന് ദാരുണാന്ത്യം, 12 പേര്‍ക്ക് പരിക്ക്

രാജിവെക്കില്ലെന്ന് ഇന്‍ഫാന്റിനോ; ലോകകപ്പ് ഓഹരി വിവാദത്തില്‍ മാപ്പുപറഞ്ഞ് ഫിഫ പ്രസിഡന്റ്, ഭരണസമിതിയുടെ പൂര്‍ണ പിന്തുണ

ഫിഫയില്‍ ഇന്‍ഫാന്റിനോയ്‌ക്ക് തിരിച്ചടി; സ്വകാര്യ നിക്ഷേപ പദ്ധതി പാളി, ഇംഗ്ലണ്ടും വെയില്‍സും പിന്തുണ പിന്‍വലിച്ചതായി റിപ്പോര്‍ട്ട്; ട്രംപിന്റെ സഹായം തേടി ഇന്‍ഫാന്റിനോ

വിനീഷ്യസിനായി റെക്കോര്‍ഡ് നീക്കം; 1760 കോടി മുടക്കാന്‍ ആഴ്സണല്‍, റയലില്‍ കരാര്‍ പ്രതിസന്ധി

2030 ലോകകപ്പ് വരെ അമേരിക്കന്‍ ടീമിനൊപ്പം; മൗറിസിയോ പൊച്ചെറ്റിനോയുടെ കരാര്‍ നാല് വര്‍ഷത്തേക്ക് കൂടി നീട്ടി

Latest News

25-ാം വയസില്‍ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് യുവ പേസര്‍; ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് താരം

ദുരിതാശ്വാസ ദൗത്യത്തിനിറങ്ങിയ ഓഫ് റോഡ് വാഹനത്തിന് പിഴ; പ്രതിഷേധം കനത്തതോടെ എംവിഡി ഉദ്യോഗസ്ഥന് സസ്പെൻഷൻ

അയോധ്യ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച 3,300 കോടിക്കും കൃത്യമായ കണക്ക്; മോഷണം നടന്നത് ഭണ്ഡാരത്തിലെ പണം തരംതിരിക്കുന്നതിനിടെ മാത്രം; സ്വതന്ത്ര ഓഡിറ്റിൽ സ്ഥിരീകരണം

എകെജിയുടെ പേരിലുള്ള വായനശാലയുടെ നാലമ്പല യാത്ര വിവാദത്തിൽ; സിപിഎം നേതൃത്വത്തിലുള്ള കമ്മിറ്റി തീരുമാനിച്ച യാത്ര എതിർപ്പിനെ തുടർന്ന് റദ്ദാക്കി

ലോക അണ്ടര്‍-20 അത്ലറ്റിക്‌സ്: സ്വന്തം റെക്കോര്‍ഡ് തിരിത്തിക്കുറിച്ച് മലയാളി താരം; ദേശീയ റെക്കോര്‍ഡുമായി മുഹമ്മദ് അഷ്ഫാഖ് സെമിയില്‍; ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ

ഇംഗ്ലണ്ടിനെതിരായ ചരിത്ര സെമി ജയം ഇനി ‘ദേശീയ ടീം ദിനം’; ജൂലൈ 15 ആഘോഷിക്കാന്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍

സ്റ്റേറ്റ്മെൻറ് പരിശോധിക്കണം പോലും!!! കീർത്തനയ്‌ക്ക് പ്രതികളുമായി ലക്ഷങ്ങളുടെ ഗൂഗിൾ പേ ഇടപാട്; ഫോണിൽ നിറയെ അടുത്തബന്ധം സൂചിപ്പിക്കുന്ന ചിത്രങ്ങളും

അർജുൻ ആയങ്കിക്കായി വ്യാപക തെരച്ചിൽ; ആഭ്യന്തര മന്ത്രിയെ വെല്ലുവിളിച്ചതിലും പുതിയ കേസ്, സോഷ്യൽ മീഡിയ ഉപയോഗത്തിൽ ദുരൂഹത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies