പാലക്കാട്: കഴിഞ്ഞ ദിവസം പാലക്കാട് കടുക്കാകുന്നത്ത് നിന്ന് കാണാതായ 17കാരനെ കണ്ടെത്തി. ഗുരുവായൂരിൽ നിന്നാണ് ധീരജിനെ കണ്ടെത്തിയത്. ഫോണില്‍ കളിച്ചതിന് അമ്മ വഴക്ക് പറഞ്ഞതില്‍ മനം നൊന്താണ് ധീരജ് നാട് വിട്ട് പോയതെന്ന് പോലീസ് പറഞ്ഞു. ധീരജ് പിതാവുമായി ഫോണിൽ സംസാരിച്ചെന്നും പോലീസ് വ്യക്തമാക്കി.
വ്യാസ വിദ്യാപീഠം സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥി ധീരജിനെ ഇന്നലെ വൈകിട്ട് മുതലാണ് കാണാതായത്. തുടർന്ന് മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. ഇന്നലെ മുതൽ ആരംഭിച്ച അന്വേഷണത്തിന് ഒടുവിലാണ് കുട്ടിയെ കണ്ട് കിട്ടിയിരിക്കുന്നത്.