മുസാഫർനഗർ : ഒരു കുടുംബത്തിലെ മൂന്ന് പെൺകുട്ടികളെ പീഡിപ്പിച്ച മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ . മുസാഫർനഗറിലെ ചാർത്തവാലിലാണ് സംഭവം . ഗുൽഫാം അഹമ്മദ് എന്ന മതപണ്ഡിതനാണ് പിടിയിലായത് .
ഗ്രാമവാസിയായ 15 വയസുകാരിയെയാണ് നവംബർ മൂന്നിന് വീടിനുള്ളിൽ അതിക്രമിച്ച് കയറിയ ഗുൽഫാം പീഡിപ്പിച്ചത് . ഇരയായ പെൺകുട്ടി പ്രതിഷേധിച്ചപ്പോൾ, അപമാനിക്കുക മാത്രമല്ല, വധഭീഷണിയും മുഴക്കി . പെൺകുട്ടിയുടെ കരച്ചിൽ കേട്ട് നാട്ടുകാർ വരുന്നതിനിടെ ഗുൽഫാം അഹമ്മദ് ഓടി രക്ഷപെട്ടിരുന്നു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ഗുൽഫാമിനെ പോക്സോ നിയമപ്രകാരമാണ് മുസാഫർനഗർ പോലീസ് അറസ്റ്റ് ചെയ്തത് . പ്രതി തങ്ങളുടെ വീട്ടിൽ വച്ച് നടത്തുന്ന മൂന്നാമത്തെ സംഭവമാണിതെന്ന് പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. ഇതിന് മുൻപ് ഇരയുടെ രണ്ട് സഹോദരിമാരെയും ഗുൽഫാം പീഡിപ്പിച്ചിരുന്നു . എന്നാൽ, അന്ന് മുസ്ലീം സമുദായത്തിലെ ജനങ്ങൾ ഒത്തുകൂടി പഞ്ചായത്ത് നടത്തി വിഷയം ഒതുക്കി. ഇത്തവണ ആരുടെയും സമ്മർദ്ദത്തിന് വഴങ്ങില്ലെന്നും പ്രതിയ്ക്ക് കടുത്ത ശിക്ഷ നൽകണമെന്നും പെൺകുട്ടിയുടെ പിതാവ് പറയുന്നു.