മലപ്പുറം: ബസ് യാത്രയ്ക്കിടെ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയോട് മോശമായി പെരുമാറി സിപിഎം നേതാവ്. സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം വേലായുധൻ വള്ളിക്കുന്നിനെതിരെ പോക്സോ കേസ് ചുമത്തി. പരപ്പനങ്ങാടി പോലീസാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
കോഴിക്കോട് നല്ലളം പോലീസ് സ്റ്റേഷൻ പരിധിയിൽ വച്ചാണ് ആൺകുട്ടിയോട് സിപിഎം നേതാവ് മോശമായി പെരുമാറിയത്. കേസ് നല്ലളം പോലീസിന് കൈമാറുമെന്ന് പരപ്പനങ്ങാടി പോലീസ് അറിയിച്ചു.