ബാംഗ്ലൂർ: ദീപാവലി പ്രമാണിച്ച് അധിക ട്രെയിൻ സർവീസുമായി റെയിൽവേ. നവംബർ 11 നും 12 നും രണ്ട് സ്പെഷ്യൽ സർവീസുകളാണ് റെയിൽവേ നടത്തുന്നത്. ശനിയാഴ്ച നാഗർകോവിൽ നിന്നും മംഗളൂരുവിലേക്കും ഞായറാഴ്ച മംഗളൂരുവിൽ നിന്നും ചെന്നൈ താംബരം വരെയുമാണ് സ്പെഷ്യൽ സർവീസുള്ളത്.
നവംബർ 11-ന് (06062) ഉച്ചയ്ക്ക് 2.45 ന് പുറപ്പെടുന്ന ട്രെയിൻ നവംബർ 12-ന് രാവിലെ 5.15 ന് മംഗളൂരു ജംഗ്ഷനിൽ എത്തിച്ചേരും. നവംബർ 12-ന് (06063) മംഗളൂരു ജംഗ്ഷനിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ ഉച്ചക്ക് 1.37 ന് കോഴിക്കോട് എത്തുകയും നവംബർ 13-ന് രാവിലെ 5.10 ന് താംബരത്ത് എത്തിച്ചേരുകയും ചെയ്യും. രണ്ട് ട്രെയിനുകളുടെയും ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.