'ഗാസ തടവറയാകാൻ കാരണം ഹമാസ്'; ഇസ്രായേൽ വിരുദ്ധ പരാമർശം നടത്തിയ നടി ആഞ്ജലീന ജോളിയ്ക്ക് മറുപടിയുമായി ഇസ്രായേൽ പ്രസിഡന്റ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘ഗാസ തടവറയാകാൻ കാരണം ഹമാസ്’; ഇസ്രായേൽ വിരുദ്ധ പരാമർശം നടത്തിയ നടി ആഞ്ജലീന ജോളിയ്‌ക്ക് മറുപടിയുമായി ഇസ്രായേൽ പ്രസിഡന്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 7, 2023, 06:06 pm IST
Facebook
Twitter
WhatsAppTelegram

ടെൽ അവീവ്: ഹോളിവുഡ് നടി ആഞ്ജലീന ജോളി നടത്തിയ ഇസ്രായേൽ- ഹമാസ് യുദ്ധ പരാമർശങ്ങളെ രൂക്ഷമായി വിമർശിച്ച് ഇസ്രായേൽ പ്രസിഡന്റ് ഐസക്ക് ഹെർസോഗ്. പിയേഴ്സ് മോർഗനുമായുള്ള അഭിമുഖത്തിലാണ് നടിയെ തള്ളി പ്രസിഡന്റ് രംഗത്ത് വന്നത്. ഇസ്രായേൽ- ഹമാസ് യുദ്ധത്തിന്റെ ആദ്യ ദിനം സംഭവിച്ചതെന്തെന്നും അഭിമുഖത്തിൽ ഹെർസോഗ് വ്യക്തമാക്കി. ഇസ്രായേൽ നേരിട്ട ഏറ്റവും നിഷ്ഠൂരമായ ആക്രമണമായിരുന്നു ഹമാസ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. മറ്റ് രാഷ്‌ട്രങ്ങളിലേക്ക് കുടിയേറ്റത്തിന് സാധിക്കാതെ ഇസ്രായേലിൽ കുടുങ്ങി കിടക്കുന്ന ഒരു വിഭാഗം ആളുകൾക്ക് നേരെ മനപൂർവ്വം ബോംബാക്രമണം നടത്തുകയാണെന്നും ലോക രാജ്യങ്ങൾക്ക് ഈ ക്രൂരത മനസ്സിലാകുന്നുണ്ടെന്നുമായിരുന്നു ഇസ്രായേലിനെതിരെ ആഞ്ജലീന സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചത്.

എന്നാൽ, ഗാസ സന്ദർശിക്കാതെയാണ് നടി ആഞ്ജലീന ജോളി യുദ്ധത്തെപ്പറ്റി പ്രതികരിച്ചിരിക്കുന്നതെന്ന് ഐസക്ക് ഹെർസോഗ് തുറന്നടിച്ചു.”ഞാൻ പൂർണമായും അവരുടെ വാദങ്ങളെ തള്ളുകയാണ്. എന്റെ കാഴ്ചപ്പാടിൽ യുദ്ധം നടക്കുന്ന ഗാസ അവർ ഇതുവരെയും സന്ദർശിച്ചിട്ടില്ല. അവിടെച്ചെന്ന് വസ്തുതകൾ മനസിലാക്കിയാൽ അവർക്ക് കാര്യങ്ങൾ മനസിലാകും. ഗാസയിൽ ഇപ്പോഴും യുദ്ധം നടക്കുന്നുണ്ട്. പക്ഷേ യുദ്ധത്തെ അതിജീവിക്കാൻ കഴിയാത്ത മാനുഷിക പ്രതിസന്ധികളൊന്നും അവിടുത്തെ ജനങ്ങളെ അലട്ടുന്നില്ല.” ഹെർസോഗ് വ്യക്തമാക്കി.

ഹമാസിനെ ഇറാൻ പിന്തുണക്കുന്നതു കൊണ്ടാണ് ഗാസ തടവറയായി മാറിയത്. അതിനാൽ ഭീകരവാദത്തിന്റെ കേന്ദ്രമായി ഇപ്പോൾ ഇവിടം മാറിയെന്നും ഹെർസോഗ് കൂട്ടിച്ചേർത്തു. ഇസ്രായേൽ – ഹമാസ് യുദ്ധം അവസാനിക്കുന്നതോടെ ഗാസയിലെ ജനങ്ങൾക്ക് സമാധനവും സുരക്ഷയും ഉറപ്പുവരുത്തുന്ന ജീവിതം ലഭിക്കും. മറ്റൊരു ഭരണത്തിലൂടെ ഈ മാറ്റങ്ങൾ ആസ്വദിക്കാൻ ഈ ജനതയെ പ്രാപ്തരാക്കും. സാധാരണക്കാരെ യുദ്ധത്തിന്റെ ഇരയാക്കരുതെന്ന് എന്നോട് പറയുന്നവരാണ് നിങ്ങൾ. പക്ഷേ ഒരു യുദ്ധത്തിലൂടെ മാത്രമേ ഭീകരരെ ഉന്മൂലനം ചെയ്ത് ജനങ്ങൾക്ക് മികച്ച ജീവിതം ഉറപ്പുവരുത്താൻ ഇസ്രായേലിന് സാധിക്കൂ. അതിന് എല്ലാവരുടെയും പിന്തുണ ഇസ്രായേലിന് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മകളുടെ പരാമർശത്തിൽ താൻ നിരാശനാണെന്ന് ആഞ്ജലീന ജോളിയുടെ പിതാവ് ജോൺ വോയിറ്റ് വ്യക്തമാക്കി. ‘പലരെയും പോലെ, എന്റെ മകൾക്കും ദൈവത്തെയും ദൈവത്തിന്റെ സത്യങ്ങളെയും കുറിച്ച് ധാരണയില്ലാത്തതിൽ ഞാൻ നിരാശനാണ്. ഇത് വിശുദ്ധ ഭൂമിയുടെ ചരിത്രത്തെ നശിപ്പിക്കുന്നതിനെക്കുറിച്ചാണ്. പുണ്യഭൂമിയിലെ ദൈവത്തിന്റെ മക്കൾക്കുള്ള നീതിയാണിത്. ഇസ്രായേൽ ഭരണകൂടത്തിനും സൈന്യത്തിനും രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കുന്നതിനുളള അവകാശമുണ്ട്. ഇതു യുദ്ധമായതിനാൽ ഹമാസ് അനുകൂലികളായ ഇടത് ചിന്തകർ വിചാരിക്കുന്നത് പോലെയുള്ള ഫലം ലഭിക്കില്ലെന്നും,’ അദ്ദേഹം എക്‌സിൽ കുറിച്ചു.

നിഷ്‌കളങ്കരായ കുഞ്ഞുങ്ങളാണ് ഗാസയിൽ കൊല്ലപ്പെട്ട 40 ശതമാനത്തിൽ അധികവും. ഇസ്രായേൽ ഗാസയിലെ കുടുംബങ്ങളെയൊന്നാകെ കൊന്നൊടുക്കുകയാണ്. നിരവധി രാജ്യങ്ങളുടെ പിന്തുണയോടെയുള്ള ഈ നടപടിയെ ലോകരാജ്യങ്ങൾ കണ്ടുകൊണ്ടിരിക്കുകയാണ്. ലക്ഷക്കണക്കിന് പാലസ്തീൻക്കാരാണ് ഈ ക്രൂരതയെ തുടർന്ന് ശിക്ഷിക്കപ്പെടുന്നത്. ഭക്ഷണം, മരുന്ന്, സഹായങ്ങൾ എന്നിവ ലഭ്യമാക്കാതെ അന്താരാഷ്‌ട്ര നിയമങ്ങൾ ലംഘിച്ചുകൊണ്ടാണ് ഈ യുദ്ധം നടക്കുന്നത്. വെടിനിർത്തലിനുള്ള ആവശ്യത്തെ ഇല്ലാതാക്കി ഐക്യരാഷ്‌ട്രസഭയിൽ വെടിനിർത്തലിനുള്ള പ്രമേയത്തെ തള്ളിയും ലോകനേതാക്കൾ ഈ കുറ്റകൃത്യത്തിന്റെ പങ്കാളികളായി എന്നാണ് ആഞ്ജലീനയുടെ പോസ്റ്റ്.

 

 

Tags: israelangelina jolieHamaspalastineisrael president
Share
Tweet
SendShare

More News from this section

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies