'ഗർഭനിരോധന ഉപദേശം'; അശ്ലീല പരാമർശം പിൻവലിച്ച് ബിഹാർ മുഖ്യമന്ത്രി; ബിജെപിയുടെ പ്രതിഷേധം കടുത്തതോടെ മാപ്പ് ചോദിച്ച് തടിതപ്പി നിതീഷ് കുമാർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഗർഭനിരോധന ഉപദേശം’; അശ്ലീല പരാമർശം പിൻവലിച്ച് ബിഹാർ മുഖ്യമന്ത്രി; ബിജെപിയുടെ പ്രതിഷേധം കടുത്തതോടെ മാപ്പ് ചോദിച്ച് തടിതപ്പി നിതീഷ് കുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2023, 12:05 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശം നടത്തിയ സംഭവത്തിൽ മാപ്പപേക്ഷിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ജനസംഖ്യാ നിയന്ത്രണവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശം സ്ത്രീവിരുദ്ധമായതിനെ തുടർന്ന് വിവാദങ്ങളും പ്രതിഷേധങ്ങളും കനത്തപ്പോഴാണ് മാപ്പ് ചോദിച്ച് മുഖ്യമന്ത്രി തടിതപ്പിയത്. പരാമർശം നടത്തിയതിന് തൊട്ടുപിന്നാലെ വലിയ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തിയിരുന്നു. ഇതോടെയാണ് ക്ഷമ ചോദിച്ച് ജെഡിയു നേതാവ് പ്രതികരിച്ചത്.

സ്ത്രീകളുടെ വികസനത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനം പ്രവർത്തിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ നിതീഷ് കുമാ,ർ താൻ നടത്തിയ പ്രസ്താവന തിരിച്ചെടുക്കുന്നതായും ക്ഷമ ചോദിക്കുന്നതായും അറിയിച്ചു. തന്റെ പ്രസ്താവന തെറ്റായ സന്ദേശമാണ് നൽകുന്നതെങ്കിൽ അത് തിരിച്ചെടുക്കുന്നുവെന്നായിരുന്നു നിതീഷിന്റെ പ്രതികരണം.

അതേസമയം ബിഹാറിലെ വിധാൻസഭയ്‌ക്ക് പുറത്ത് ബിജെപി എംഎൽഎമാർ പ്രതിഷേധം തുടരുകയാണ്. നിതീഷിന്റെ മാപ്പല്ല വേണ്ടതെന്നും മുഖ്യമന്ത്രി രാജിവെക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. ദേശീയ വനിതാകമ്മീഷൻ അദ്ധ്യക്ഷ രേഖാ ശർമ്മയും ബിഹാർ മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമർശനമുന്നയിച്ചു. കേവലമൊരു ക്ഷമാപണത്തിൽ അവസാനിക്കുന്നതല്ല ഇതെന്നും നിതീഷ് കുമാറിനെതിരെ ബിഹാർ സ്പീക്കർ നടപടിയെടുക്കണമെന്നും കമ്മീഷൻ അദ്ധ്യക്ഷ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം നിയമസഭയിൽ വച്ചായിരുന്നു അങ്ങേയറ്റം സ്ത്രീവിരുദ്ധമായ പരാമർശം ബിഹാർ മുഖ്യമന്ത്രി നടത്തിയത്. ജനസംഖ്യാ നിയന്ത്രണം സംബന്ധിച്ച് സംസാരിക്കുമ്പോഴായിരുന്നു വിവാദ പരാമർശം. ജനസംഖ്യാ വർദ്ധനവ് തടയാൻ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകണമെന്നും ഗർഭിണിയാകാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ സ്ത്രീകൾ സ്വയം പഠിക്കണമെന്നും ബിഹാർ മുഖ്യമന്ത്രി പറഞ്ഞിരുന്നു. തുടർന്നാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്.

Tags: nitish kumarJDUPopulation ControlBihar
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies