പോലീസ് വേഷത്തിൽ കൊമ്പ്കോർക്കാൻ ഷെയ്ൻ നിഗവും സണ്ണിവെയ്‌നും; വേലയുടെ ടീസർ പുറത്ത്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

പോലീസ് വേഷത്തിൽ കൊമ്പ്കോർക്കാൻ ഷെയ്ൻ നിഗവും സണ്ണിവെയ്‌നും; വേലയുടെ ടീസർ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2023, 12:54 pm IST
FacebookTwitterWhatsAppTelegram

ഷെയ്ൻ നിഗവും സണ്ണി വെയ്‌നും പോലീസ് വേഷത്തിലെത്തുന്ന വേല എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. ആർ‍ഡിഎക്സ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഷെയ്ൻ നിഗം നായകനായെത്തുന്ന ചിത്രമാണ് വേല. തന്റെ കരിയറിലെ ആദ്യ പോലീസ് വേഷത്തിലാണ് ഷെയ്ൻ നിഗം എത്തുന്നതെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. നവാഗതനായ ശ്യാം ശശി സംവിധാനം ചെയ്ത ചിത്രം ഈ മാസം 10നാണ് തിയേറ്ററുകളിലേക്കെത്തുന്നത്. ഇപ്പോഴിതാ വേലയുടെ പ്രീറിലീസ് ടീസർ റിലീസായിരിക്കുകയാണ്. ഷെയ്ൻ നി​ഗവും സണ്ണി വെയ്നും പോലീസ് വേഷത്തിലെത്തുന്ന ചിത്രം പ്രേക്ഷകർക്ക് തിയേറ്റർ എക്സ്പീരിയൻസ് നൽകുന്ന ചിത്രമാണ്.
‍
ചിത്രത്തിലെ തിരക്കഥ എം.സജാസാണ് ഒരുക്കുന്നത്. പോലീസ് കൺട്രോൾ റൂമിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രമാണ് വേല. നേരത്തെ വേലയുടെ ട്രെയ്ലറും ഗാനങ്ങളും യൂട്യൂബ് ട്രെൻഡിങ് ലിസ്റ്റിൽ ഇടം നേടിയിരുന്നു. സിദ്ധാർഥ് ഭരതൻ, അതിഥി ബാലൻ എന്നിവരും ചിത്രത്തിലെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സിൻ സിൽ സെല്ലുലോയിഡിന്റെ ബാനറിൽ എസ്. ജോർജാണ് ചിത്രം നിർമ്മിക്കുന്നത്. ഹിറ്റ് സംഗീത സംവിധായകൻ സാം സി എസ്സാണ് വേലയുടെ ഗാനങ്ങൾക്കും പശ്ചാത്തല സംഗീതത്തിനും പിന്നിൽ. പാലക്കാടും പരിസര പ്രദേശത്തുമായിരുന്നു വേലയുടെ ഷൂട്ടിംഗ് പൂർത്തിയായത്. വേലയുടെ ഓഡിയോ റൈറ്റ്സ് ടി സീരീസാണ് കരസ്ഥമാക്കിയത്. ബാദുഷ പ്രൊഡക്ഷൻസാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ. ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് കേരളത്തിലും ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ഓവർസീസ് വിതരണവും നിർവഹിക്കുന്നു.

വേലയുടെ ചിത്രസംയോജനം : മഹേഷ്‌ ഭുവനേന്ദ്, ഛായാഗ്രഹണം : സുരേഷ് രാജൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : സുനിൽ സിംഗ് , പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായണൻ, പ്രൊജക്റ്റ് ഡിസൈനർ : ലിബർ ഡേഡ് ഫിലിംസ്, മ്യൂസിക് : സാം സി എസ് , സൗണ്ട് ഡിസൈൻ വിക്കി,കിഷൻ, ഫൈനൽ മിക്സിങ്: എം ആർ രാജാകൃഷ്ണൻ, കലാ സംവിധാനം : ബിനോയ്‌ തലക്കുളത്തൂർ, വസ്ത്രാലങ്കാരം :ധന്യ ബാലകൃഷ്‍ണൻ, കൊറിയോഗ്രാഫി: കുമാർ ശാന്തി, ഫിനാൻസ് കൺട്രോളർ: അഗ്നിവേശ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് : എബി ബെന്നി, ഔസേപ്പച്ചൻ, ലിജു നടേരി , പ്രൊഡക്ഷൻ മാനേജർ : മൻസൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ : പ്രശാന്ത് ഈഴവൻ, അസോസിയേറ്റ് ഡയറക്‌റ്റേർസ് : തൻവിൻ നസീർ, ഷൈൻ കൃഷ്‍ണ, അസിസ്റ്റന്റ് ഡയറക്ടേഴ്സ് : അഭിലാഷ് പി ബി, അദിത്ത് എച്ച് പ്രസാദ്, ഷിനോസ് , മേക്കപ്പ് : അമൽ ചന്ദ്രൻ,സംഘട്ടനം : പി സി സ്റ്റണ്ട്‍സ്, ഡിസൈൻസ് : ടൂണി ജോൺ ,സ്റ്റിൽസ് ഷുഹൈബ് എസ് ബി കെ.

Tags: SUBshane nigamSUNNY WYNEvela movie
ShareTweetSendShare

More News from this section

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

Latest News

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies