ഉത്സവ സീസൺ പ്രമാണിച്ച് സ്വിഗി വൺ ലൈറ്റ് സബ്സ്ക്രിപ്ഷൻ പ്ലാൻ അവതരിപ്പിച്ച് ജിയോ. 866 രൂപയുടെ പ്ലാനാണ് ജിയോ അവതരിപ്പിച്ചിട്ടുള്ളത്. ഇതു വഴി റീചാർജ് ചെയ്യുന്നവർക്ക് പ്രതിദിനം 2ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്സ് കോൾ, അൺലിമിറ്റഡ് 5ജി ഡാറ്റ എന്നിവയാണ് ലഭിക്കുക. കൂടാതെ 84 ദിവസത്തെ പ്ലാനിൽ മൂന്ന് മാസത്തേക്കുള്ള സ്വിഗി വൺ ലൈറ്റ് സബസ്ക്രിപ്ഷനും ലഭിക്കും.
ഈ പ്ലാൻ വഴി 149 രൂപക്ക് മുകളിലുള്ള 10 ഭക്ഷണ ഓർഡറുകൾക്കും 199 രൂപക്ക് മുകളിലുള്ള 10 ഇൻസ്റ്റാമാർട്ട് ഓർഡറുകൾക്കും സൗജന്യ ഹോം ഡെലിവറിയും, ഭക്ഷണ ഇന്‍സ്റ്റാമാര്‍ട്ട് ഓര്‍ഡറുകള്‍ക്ക് സര്‍ജ് ഫീ ഒഴിവായും ലഭിക്കും. ഇതോടൊപ്പം സാധാരണ ഓഫറുകള്‍ക്ക് പുറമെ 20,000-ലധികം റെസ്റ്റോറന്റുകളില്‍ 30% വരെ അധിക കിഴിവുകള്‍, 60 രൂപയ്‌ക്ക് മുകളിലുള്ള ജീനി ഡെലിവറികള്‍ക്ക് 10% കിഴിവ് എന്നിവയും ഉപഭോക്താക്കൾക്ക് ലഭിക്കും.
ടെലികോം പ്രീപെയ്ഡ് പ്ലാനിലൂടെ സ്വിഗ്ഗി സബ്സ്‌ക്രിപ്ഷന്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുന്നത് ഇതാദ്യമായാണ്. ഈ ഉത്സവ സീസണ്‍ ഓഫര്‍ ആദ്യമായി അവതരിപ്പിക്കുന്നതിനാൽ ജിയോ-സ്വിഗ്ഗി ബണ്ടില്‍ഡ് പ്ലാന്‍ ഉപയോഗിച്ച് റീചാര്‍ജ് ചെയ്യുന്നവർക്ക് അവരുടെ മൈജിയോ അക്കൗണ്ടിലേക്ക് 50 രൂപ ക്യാഷ്ബാക്കും ജിയോ വാഗ്ദാനം ചെയ്യുന്നുണ്ട്.















