കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്: ഭാസുരാംഗൻ ഇഡി കസ്റ്റഡിയിൽ; പൂജപ്പുരയിലെ വീട്ടിൽ പരിശോധന പൂർത്തിയായി
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്: ഭാസുരാംഗൻ ഇഡി കസ്റ്റഡിയിൽ; പൂജപ്പുരയിലെ വീട്ടിൽ പരിശോധന പൂർത്തിയായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2023, 10:59 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പിൽ സിപിഐ നേതാവ് ഭാസുരാംഗൻ ഇഡി കസ്റ്റഡിയിൽ. ഭാസുരാംഗനുമായി ഉദ്യോഗസ്ഥർ കണ്ടലയിലെ വീട്ടിലെത്തി. പൂജപ്പുര വീട്ടിലെ പരിശോധന പൂർത്തിയായതിന് പിന്നാലെയാണ് കണ്ടലയിലെത്തിയത്. ഭാസുരാംഗനെ ഇഡി ഉദ്യോഗസ്ഥർ ചോദ്യം ചെയ്തുവരികയാണ്. കണ്ടലയിലെ വീട്ടിൽ നിന്നും ആറു മാസം മുമ്പ് ഭാസുരാംഗൻ താമസം മാറിയിരുന്നു. രാവിലെ മുതൽ ഇഡി ഉദ്യോഗസ്ഥർ ഇവിടെയുണ്ടങ്കിലും തുറന്ന് പരിശോധിക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ, കണ്ടലയിലെ വീട്ടിലേക്ക് കൊണ്ടുപോയത് എന്തിനാണെന്ന് ഇഡി വ്യക്തമാക്കിയിട്ടില്ല. അതേസമയം, ബാങ്കിലെ പരിശോധന ഇപ്പോഴും തുടരുകയാണ്.

30 വർഷത്തോളം ഭാസുരാഗൻ കണ്ടല സഹകരണ ബാങ്ക് പ്രസിഡന്റായി പ്രവർത്തിച്ചു. ഈ കാലയളവിൽ കോടിക്കകണക്കിന് രൂപയുടെ ക്രമക്കേടാണ് നടന്നിട്ടുള്ളത്. ഭരണ സമിതിക്കെതിരെ ഉയർന്നത് 101 കോടിയോളം രൂപയുടെ തട്ടിപ്പ് ആരോപണമാണ്. കരുവന്നൂരിന് പിന്നാലെയാണ് കണ്ടല സഹകരണ ബാങ്ക് ക്രമക്കേടിലേക്കും ഇഡി എത്തുന്നത്. അക്കൗണ്ട് വിവരങ്ങളും നിക്ഷേപകരുടെ വിശദാംശങ്ങളുമാണ് പത്തംഗ ഇഡി സംഘം പരിശോധിക്കുന്നത്.

ആറിടങ്ങളിലാണ് പരിശോധന നടന്നത്. ബാങ്കിലും ബാങ്ക് സെക്രട്ടറിമാരുടെ വീട്ടിലും പരിശോധന നടന്നു. ഭാസുരാംഗന്റെ പൂജപ്പുരയിലെ വീട്ടിലും മകന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലും, മുൻ സെക്രട്ടറി ശാന്തകുമാരിയുടെ കാട്ടാക്കട അഞ്ചുതെങ്ങിൻമൂടുള്ള വീട്ടിലും, മുൻ സെക്രട്ടറി മോഹന ചന്ദ്രന്റെ പേരൂർക്കടയിലെ വീട്ടിലും കളക്ഷൻ ഏജൻറ് അനിയുടെ വീട്ടിലും ഇഡി പരിശോധന നടത്തി.

101 കോടിയുടെ ആസ്തി ശോഷണവും 35 കോടിയുടെ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് പ്രാഥമിക കണ്ടെത്തൽ. തട്ടിപ്പ് തുക ഭാസുരാംഗനിൽ നിന്നും കുടുംബാഗംങ്ങളിൽ നിന്നും മുൻ ഭരണസമിതി അംഗങ്ങളിൽ നിന്നും തിരിച്ച് പിടിക്കണമെന്ന് ജോയിൻറ് രജിസ്ട്രാറുടെ അന്വേഷണ റിപ്പോർട്ട് നൽകിയിരുന്നു. ഇതിനിടെയാണ് ഇഡി വിഷയത്തിൽ എത്തുന്നത്. അറുപതോളം എഫ്‌ഐആറുകൾ എടുത്തിട്ടും പോലീസ് നടപടി എടുക്കുന്നില്ലെന്ന് ആക്ഷേപം ഉയരുന്നുണ്ട്. റെയ്ഡിന് ശേഷം ഇഡി എടുക്കുന്ന നിലപാട് നിർണ്ണായകമാണ്.

പണമിരട്ടിപ്പ് അടക്കമുള്ള തട്ടിപ്പുകൾ കണ്ടലയിൽ ഭാസുരാംഗന്റെ നേതൃത്വത്തിൽ നടന്നിരുന്നു. സൗഭാഗ്യനിക്ഷേപം, നിത്യനിധി എന്നിങ്ങനെയുള്ള തട്ടിപ്പുകളും കണ്ടലയിൽ നടന്നിരുന്നു. പരിശോധന നടക്കുന്ന വിവരം അറിഞ്ഞ് പണം നഷ്ടപ്പെട്ടവരും ബാങ്ക് പരിസരത്ത് എത്തിയിരുന്നു.

Tags: CPIKandala Co-operative Bank FraudBhasurangan
Share
Tweet
SendShare

More News from this section

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies