ന്യൂഡൽഹി: അഞ്ചാമത് ഇന്ത്യ-യുഎസ് 2+2 മന്ത്രിതല ചർച്ച നാളെ നടക്കും. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ, യുഎസ് മന്ത്രിസഭാംഗങ്ങൾ എന്നിവരാണ് 2+2 മന്ത്രിതല ചർച്ചയിൽ പങ്കെടുക്കുന്നത്. ചർച്ചയിൽ പങ്കെടുക്കാനായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും ഇന്ത്യയിലെത്തും. സർക്കാർ പുറത്തിറക്കിയ വാർത്താ കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യ-യുഎസ് പങ്കാളിത്തത്തെക്കുറിച്ചും ക്വാഡ് ഉച്ചകോടിയിലൂടെ സഹകരണം വർദ്ധിപ്പിക്കുന്നതിനെ കുറിച്ചുള്ള കാഴ്ചപ്പാടുകളും ചർച്ച ചെയ്യും. ഇന്ത്യയും യുഎസും തമ്മിലുള്ള പ്രതിരോധ സഹകരണം കൂടുതൽ ആഴത്തിലാക്കാനുള്ള മാർഗങ്ങളെ കുറിച്ചും യോഗത്തിൽ ചർച്ച ചെയ്യും.
ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിലെ വിഷയങ്ങളും ഇസ്രായേൽ-ഹമാസ് യുദ്ധത്തെ കുറിച്ചും നേതാക്കൾ ചർച്ച നടത്തും. കൂടാതെ റഷ്യ-യുക്രെയ്ൻ യുദ്ധവും ആഗോള സുരക്ഷാ സാഹചര്യത്തിൽ അതിന്റെ പ്രത്യാഘാതങ്ങളും യോഗത്തിൽ ചർച്ച ചെയ്തേക്കും.