തിരുവനന്തപുരം: ഇഡി നടപടി കടുപ്പിച്ചതോടെ സിപിഐ നേതാവ് ഭാസുരംഗനെ കൈവിട്ട് പാർട്ടി. പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി ജില്ലാ സെക്രട്ടറി അറിയിച്ചു. കണ്ടല സഹകരണവകുപ്പ് ക്രമക്കേട് പുറത്ത് വന്നതിന് പിന്നാലെയാണ് തിടുക്കത്തിൽ നേതാവിനെ പുറത്താക്കി പാർട്ടി നേതൃത്വം മുഖം രക്ഷിക്കുന്നത്.
ബാങ്കിലും ഭാസുരാംഗന്റെ മാറനെല്ലൂരിലെ വീട്ടിലും പരിശോധന തുടരുകയാണ്. ബാങ്കിലെ നിക്ഷേപങ്ങൾ, വായ്പകൾ ഉൾപ്പെടെയുള്ള ഇടപാട് രേഖകൾ ഇഡി സംഘം പരിശോധിച്ചു.ഇഡി ചോദ്യം ചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഭാസുരാംഗനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭാസുരാംഗന്റെ പൂജപ്പുരയിലെ വീട്ടിൽ നടത്തിയ പരിശോധനയ്‌ക്ക് ശേഷം മാറനല്ലൂരിലെ വീട്ടിൽ എത്തിച്ച് പരിശോധന നടത്തുന്നതിനിടെയാണ് ഭാസുരാംഗന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.















