നിർണായക പോരാട്ടം: ലങ്കയെ വരിഞ്ഞ് മുറുക്കി കിവീസ്; വിജയലക്ഷ്യം 172
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

നിർണായക പോരാട്ടം: ലങ്കയെ വരിഞ്ഞ് മുറുക്കി കിവീസ്; വിജയലക്ഷ്യം 172

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 9, 2023, 06:21 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ നിർണായക മത്സരത്തിനിറങ്ങിയ ന്യൂസിലൻഡിന് ശ്രീലങ്കയ്‌ക്കെതിരേ 172 റൺസ് വിജയലക്ഷ്യം. സെമിസാധ്യത സജീവമാക്കാൻ ന്യൂസിലൻഡിന് ഇന്നത്തെ ജയം അനിവാര്യമാണ്. ടോസ് തോറ്റ് ആദ്യം കളത്തിലിറങ്ങിയ ശ്രീലങ്ക 46.4 ഓവറിൽ വെറും 171 റൺസിന് ഓൾ ഔട്ടായി. കിവീസിന്റെ ബോളിംഗ് ടീമിന്റെ മിന്നും പ്രകടനമാണ് ലങ്കയെ കുറഞ്ഞ സ്‌കോറിൽ ഒതുക്കിയത്. വാലറ്റത്ത് മഹീഷ് തീക്ഷണയും ദിൽഷൻ മധുശങ്കയുമാണ് ലങ്കയുടെ ടീം സ്‌കോർ 170 കടത്തിയത്.

ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്‌ക്ക് 70 റൺസെടുക്കുന്നതിനിടെ 5 വിക്കറ്റാണ് നഷ്ടപ്പെട്ടത്. അർദ്ധ സെഞ്ച്വറി നേടിയ ഓപ്പണർ കുശാൽ പെരേരയാണ് ലങ്കൻ നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. 28 പന്തിൽ ഒൻപത് ഫോറിന്റെയും രണ്ട് സിക്‌സിന്റെയും സഹായത്തോടെ 51 റൺസാണ് താരത്തിന്റെ സമ്പാദ്യം.

പത്തും നിസ്സങ്ക, കുശാൽ മെൻഡിസ്, സദീര സമരവിക്രമ, ചരിത് അസലങ്ക എന്നിവർ രണ്ടക്കം കടക്കാനാവാതെ കൂടാരം കയറി. ആറാം വിക്കറ്റിലൊന്നിച്ച എയ്ഞ്ജലോ മാത്യൂസ് – ധനഞ്ജയ ഡി സിൽവ സഖ്യമാണ് ടീം സ്‌കോർ 100 കടത്തിയത്. മാത്യൂസിനെ (16) മിച്ചൽ സാന്റ്‌നർ പുറത്താക്കി. പിന്നാലെ 19 റൺസെടുത്ത സിൽവയെയും മടക്കി സാന്റ്‌നർ ലങ്കയെ സമ്മർദ്ദത്തിലാഴ്‌ത്തി.

പിന്നാലെ വന്ന ചമിക കരുണരത്‌നയേയും (6), ദുഷ്മന്ത ചമീരയും (1) നിരാശപ്പെടുത്തി. വാലറ്റത്ത് മഹീഷ് തീക്ഷണ നടത്തിയ പ്രതിരോധമാണ് ടീം സ്‌കോർ 150 കടക്കാൻ സഹായിച്ചത്. ഒമ്പതിന് 128 എന്ന നിലയിൽ തകർന്ന ലങ്കയെ അവസാന വിക്കറ്റിൽ ദിൽഷൻ മധുശങ്കയെ കൂട്ടുപിടിച്ച് തീക്ഷ്ണയാണ് 170 കടത്തിയത്. ഇരുവരും ചേർന്ന് 43 റൺസാണ് കൂട്ടിച്ചേർത്തത്. മധുശങ്കയെ രചിൻ രവീന്ദ്ര പുറത്താക്കിയതോടെ ശ്രീലങ്കൻ ഇന്നിം?ഗ്‌സ് അവസാനിച്ചു.

പത്തോവറിൽ മൂന്ന് മെയ്ഡനടക്കം വെറും 37 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകളാണ് പേസർ ട്രെന്റ് ബോൾട്ട് നേടിയത്. രണ്ട് വീക്കറ്റുകൾ വീതം വീഴ്‌ത്തിയ മിച്ചൽ സാന്റ്‌നർ, ലോക്കീ ഫെർഗൂസൻ, രചിൻ രവീന്ദ്ര എന്നിവരും ഒരു വിക്കറ്റുമായി ടിം സൗത്തിയും ബോൾട്ടിന് മികച്ച പിന്തുണ നൽകി.

 

Tags: newzelandsrilanka
Share
Tweet
SendShare

More News from this section

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

ദുലീപ് ട്രോഫിയില്‍ മലയാളി താരത്തിന്റെ തീപ്പൊരി പ്രകടനം; 7 വിക്കറ്റ് വീഴ്‌ത്തി എംഡി നിധീഷ്, സൗത്ത് സോണ്‍ ഫൈനലില്‍

Latest News

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies