ധനുഷിന്റെ പുത്തൻ ആക്ഷൻ ചിത്രം ക്യാപ്റ്റൻ മില്ലർ പൊങ്കലിന് തിയേറ്ററുകളിലേക്ക്. പിരീഡ് ആക്ഷൻ ഡ്രാമയായ ചിത്രത്തിൽ വ്യത്യസ്തമായ മേക്കോവറിലാണ് ധനുഷ് എത്തുന്നത്. ഈ വർഷം റിലീസിനൊരുങ്ങിയ ചിത്രം സാങ്കേതിക കാരണങ്ങളാലാണ് പൊങ്കൽ റിലീസിലേയ്ക്ക് മാറ്റിയത്.
ആക്ഷന് പ്രധാന്യം നൽകിയിരിക്കുന്ന ക്യാപ്റ്റൻ മില്ലർ ധനുഷിന്റെ 47-ാമത്തെ ചിത്രം കൂടിയാണ്. അരുൺ മാതേശ്വരൻ തിരക്കഥയും സംവിധാനവും ചെയ്യുന്ന ചിത്രത്തിൽ പ്രയങ്ക അരുൾ മോഹൻ, ശിവ് രാജ് കുമാർ, സുന്ദീപ് കിഷൻ, ജോൺ കൊക്കൻ, നിവേദിത സതീഷ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. സത്യജ്യോതി ബാനറിൽ ടി ജി നാഗരാജൻ അവതരിപ്പിക്കുന്ന ചിത്രം സെന്തിൽ ത്യാഗരാജനും അർജുൻ ത്യാഗരാജനും ചേർന്നാണ് നിർമ്മിക്കുന്നത്. ജി.വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
Let’s go pic.twitter.com/pec8VBJXAg
— G.V.Prakash Kumar (@gvprakash) November 8, 2023
“>















