ടെൽ അവീവ്: ഇസ്രായേലിലെ അറബ് പൗരനെ ഹമാസ് ഭീകരർ തട്ടികൊണ്ട് പോകുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നു. യഹൂദർക്ക് വേണ്ടി പ്രവർത്തിച്ചെന്ന് പറഞ്ഞാണ് ഹമാസ് ഭീകരർ യുവാവിനെ ആക്രമിക്കുന്നത്. വീഡിയോയിൽ ഇയാളെ കഴുത്തറുത്ത് കൊലപ്പെടുത്തുമെന്ന ഭീഷണിപ്പെടുത്തുന്നതും കാണാം. യുദ്ധത്തിനിടയിൽ തോക്കുധാരിയായ ഹമാസ് ഭീകരനാണ് ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്.
ദൃശ്യങ്ങളിൽ തോക്കുധാരികളായ ഹമാസ് ഭീകരർ ഒരു ഷെൽട്ടറിലേക്ക് വെടിയുതിർക്കുന്നത് കാണാം. തുടർന്ന്, ഒളിച്ചിരിക്കുന്ന ഒരു മനുഷ്യനോട് പുറത്തിറങ്ങാനായി ഉത്തരവിടുന്നുമുണ്ട്. ഇസ്രായേലിലെ റെയിം പട്ടണം എവിടെ ആണെന്ന് പറയാൻ ആവശ്യപ്പെടുന്നുമുണ്ട്. പറഞ്ഞില്ലെങ്കിൽ കഴുത്തറുത്ത് കൊലപ്പെടുത്തുമെന്ന് ഭീകരർ ഭീഷണിപ്പെടുത്തുന്നതായും വീഡിയോയിൽ കാണാം.
മറുപടി പറയാത്തതിനാൽ ഭീകരിൽ ഒരാൾ ആയുധം കൊണ്ട് യുവാവിനെ അടിക്കുകയും മറ്റൊരാൾ തലയിൽ ചവിട്ടുകയും ചെയ്യുന്നുണ്ട്. തുടർന്ന്, യുവാവിനെ ഹമാസ് ഭീകരർ കൈ കെട്ടി കാറിന്റെ പിന്നിലേക്ക് എടുത്ത് എറിയുന്നതും ദൃശ്യങ്ങളിൽ കാണാം. ഞാനൊരു ഇസ്രായേൽ സൈനികനല്ലെ മുസ്ലീം യുവാവാണ്, അള്ളാഹുവിനെ ഓർത്തെങ്കിലും എന്നെ വെറുതെ വിടണമെന്ന പറഞ്ഞ് യുവാവ് കരയുകയും ചെയ്യുന്നുണ്ട്. എന്നാൽ, യഹൂദർക്ക് വേണ്ടി നിങ്ങൾ പ്രവർത്തിച്ചെന്നും, ഇപ്പോൾ നിങ്ങൾ എന്തിനാണ് അള്ളാഹുവിനെ ഓർക്കുന്നതെന്നും ചോദിച്ച് ഒരു ഹമാസ് ഭീകരൻ ആക്രോശിക്കുന്നതുമാണ് വീഡിയോയിലുള്ളത്. ഇസ്രായേലിലെ അറബ് പൗരനെ ഹമാസ് ഭീകരർ കൊലപ്പെടുത്തിയിട്ടുണ്ടോ ഇല്ലയോ എന്ന കാര്യം വ്യക്തമല്ല.