കുട്ടികൾക്ക് സാധാരണയായി കൊടുക്കുന്ന ഭക്ഷണ പദാർത്ഥമാണ് റാഗി. എന്നാൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരേ പോലെ കഴിക്കാൻ കഴിയുന്ന ഒന്നാണ് റാഗി. അരി, ചോളം അല്ലെങ്കിൽ ഗോതമ്പ് എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ റാഗിയിൽ പോളിഫെനോളുകളിലും ഭക്ഷണ നാരുകളിലും ധാരാളമായി അടങ്ങിയിരിക്കുന്നു. റാഗിയുടെ ചില ആരോഗ്യ ഗുണങ്ങൾ ഇതാ..
വിശപ്പിന്റെ രോഗമുള്ളവർക്ക് കണ്ണടച്ച് റാഗി കഴിക്കാം. കാരണം ഭക്ഷണത്തോടുള്ള ആസക്തി കുറയ്ക്കാനും ദഹനത്തിന്റെ വേഗത നിലനിർത്തുകയും ചെയ്യുന്ന ആഹാര പർത്ഥമാണ് റാഗി. പ്രോട്ടീൻ ഉപഭോഗം വർദ്ധിപ്പിക്കുന്നതിനുള്ള ഒരു സസ്യാഹാര മാർഗമായി റാഗിയെ ഉപയോഗപ്പെടുത്താം. ഉയർന്ന പ്രോട്ടീൻ വിശപ്പ് ശമിപ്പിക്കാൻ കാരണമാകും.
ആന്റി-ഓക്സിഡന്റുകളാൽ സമ്പുഷ്ടമാണ് റാഗി. ചർമ സംരക്ഷണത്തിനുള്ള മികച്ച മാർഗമാണിത്. ചർമ്മത്തെ യുവത്വവും തിളക്കവും നിലനിർത്താനും സഹായിക്കുന്നു. ആരോഗ്യമുള്ള മുടിക്ക് ആവശ്യമായ പോഷകങ്ങളുടെ ഒരു കലവറ കൂടിയാണ് റാഗി. മുടികൊഴിച്ചിൽ തടയുന്നതിനും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്ന ഇരുമ്പും സിങ്കും ഇതിൽ അടങ്ങിയിട്ടുണ്ട്. ഉത്കണ്ഠ, വിഷാദം, ഉറക്കമില്ലായ്മ എന്നിവയെ നേരിടാൻ റാഗിയുടെ പതിവ് ഉപഭോഗം വളരെ ഗുണം ചെയ്യും. നാരുകൾ, ധാതുക്കൾ, അമിനോ ആസിഡുകൾ എന്നിവയാൽ സമ്പുഷ്ടമാണ് റാഗി. ഇത് പ്രമേഹമുള്ളവർക്ക് നല്ലൊരു ഭക്ഷണമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന അരി, ഗോതമ്പ്, ചോളം തുടങ്ങിയ സാധാരണ ഉപയോഗിക്കുന്ന ധാന്യങ്ങളേക്കാൾ കൂടുതൽ പോളിഫെനോളുകളും ഇതിൽ അടങ്ങിയിട്ടുണ്ട്.
റാഗി സ്ഥിരമായി കഴിക്കുന്നത് വഴി എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് സഹായിക്കുന്നു. ഗർഭകാലത്ത് റാഗി കഴിക്കുന്നത് മുലപ്പാലിന്റെ ഉത്പാദനം വർദ്ധിപ്പിക്കും. ഗർഭകാലത്തെ ആരോഗ്യ പരിപാലനത്തിൽ റാഗി സഹായിക്കും. കുഞ്ഞുങ്ങൾക്കും വളരുന്ന കുട്ടികൾക്കും നല്ലതാണ് റാഗി. ശരീരത്തിൽ നല്ല കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കാനും റാഗി സഹായിക്കുന്നു. ഹൃദയധമനികളിലെ കൊഴുപ്പിനെ കുറയ്ക്കാൻ റാഗി സഹായിക്കുന്നു.