ഇതര മതസ്ഥൻ ക്ഷേത്രമടങ്ങുന്ന വസ്തു കൈപ്പറ്റി, വഴിയടച്ച് ഗെയിറ്റ് സ്ഥാപിച്ചു; പുരാതന ക്ഷേത്രത്തിലെ പൂജ മുടങ്ങി; ശനിദശയിൽ കള്ളിപ്പാറ മഹാലക്ഷ്മി ക്ഷേത്രം
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇതര മതസ്ഥൻ ക്ഷേത്രമടങ്ങുന്ന വസ്തു കൈപ്പറ്റി, വഴിയടച്ച് ഗെയിറ്റ് സ്ഥാപിച്ചു; പുരാതന ക്ഷേത്രത്തിലെ പൂജ മുടങ്ങി; ശനിദശയിൽ കള്ളിപ്പാറ മഹാലക്ഷ്മി ക്ഷേത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2023, 06:53 am IST
FacebookTwitterWhatsAppTelegram

ഇടുക്കി: ഇതര മതസ്ഥന്റെ ധാർഷ്ട്യം കാരണം മുടങ്ങിയത് ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുള്ള മഹാലക്ഷ്മി ക്ഷേത്രത്തിലെ പൂജ. ഇടുക്കി രാജാക്കാട് കള്ളിപ്പാറയിലാണ് സംഭവം.
ക്ഷേത്രത്തോട് ചേർന്നുള്ള സ്ഥലം സ്വകാര്യ വ്യക്തിയുടെ കൈവശം എത്തിയതോടെയാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള കള്ളിപ്പാറയിലെ മഹാലക്ഷ്മി ക്ഷേത്രത്തിൽ നിത്യപൂജയടക്കം മുടക്കിയത്. പൂട്ടിയിട്ടിരിക്കുന്ന ക്ഷേത്രത്തിലേക്ക് പുറത്ത് നിന്നുള്ളവർക്ക് പ്രവേശനവുമില്ല. ഉത്സവം അടക്കം നടന്നിരുന്ന ക്ഷേത്രത്തിലേക്കുള്ള വഴിയടച്ച് ഉടമ ഗെയിറ്റും സ്ഥാപിച്ചു.നിത്യപൂജയുണ്ടായിരുന്ന ക്ഷേത്രമാണ് അടച്ചുപൂട്ടിയത്.

തമിഴ്‌നാട്ടിലെ തേവാരക്കാരനായ അളകർ രാജ എന്നയാളാണ് ക്ഷേത്രത്തിനായി ഭൂമി വിട്ടുനൽകിയത്. പ്രശസ്ത സിനിമാ താരം കെ.ആർ. വിജയ ഈ ക്ഷേത്ര ഭൂമി ഉൾപ്പെടെയുള്ള 656 ഏക്കർ പട്ടയഭൂമി 37 വർഷം മുൻപ് അളകരാജിൽ നിന്ന് വാങ്ങി. ക്ഷേത്രത്തിന് സമീപത്തായി എസ്റ്റേറ്റ് ബംഗ്ലാവ് പണിതു. പിന്നാലെ ക്ഷേത്രം നവീകരിച്ചു. ഏതാനും വർഷം മുൻപ് ഇതര മതത്തിൽപ്പെട്ട വ്യക്തി സ്ഥലം മൊത്തമായി കെ.ആർ. വിജയയിൽ നിന്ന് വാങ്ങിയതോടെയാണ് ക്ഷേത്രത്തിനോട് അവഗണന ആരംഭിച്ചത്.

നിത്യപൂജ മുടക്കി ആഴ്ചയിൽ ഒരു ദിവസം മാത്രം പൂജയാക്കി. ആദ്യത്തെ പൂജാരിയെ പിരിച്ചുവിട്ടു. ഉത്സവത്തിന് വിലക്കേർപ്പെടുത്തി ക്രമേണ ക്ഷേത്രത്തിന് പൂട്ടിട്ടു. ക്ഷേത്രത്തിലെത്തുന്നതിൽ നിന്ന് ഭക്തരെയും വിലക്കി. ക്ഷേത്രത്തിലേക്ക് പ്രവേശിക്കാതിരിക്കാൻ റോഡ് പുതിയ ഗേറ്റ് സ്ഥാപിച്ച് പൂട്ടി. ഇതിനെതിരെ വിശ്വാസികളും ഇവിടെ താമസിക്കുന്നവരും പരാതികൾ സമർപ്പിച്ചെങ്കിലും പണവും രാഷ്‌ട്രീയ സ്വാധീനവും ഉപയോഗപ്പെടുത്തി പരാതികൾ ചവറ്റുകുട്ടയിലാക്കി. ക്ഷേത്രത്തിലേക്ക് പോകണമെന്നാവശ്യപ്പെടുന്നവരെ ഭീഷണിപ്പെടുത്തുകയാണ് ഉടമയുടെ കീഴിലുള്ള സംഘം.

കുമളി-മൂന്നാർ സംസ്ഥാന പാതയിൽ നിന്ന് രണ്ടര കിലോമീറ്റർ അകലെയാണ് കള്ളിപ്പാറ മഹാലക്ഷ്മി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. എല്ലാവർഷവും ശാന്തൻപാറ ടൗണിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയുള്ള ക്ഷേത്രത്തിലേക്ക് സ്ത്രീകളുടെ താലപ്പൊലിയും മൂന്ന് ദിവസം അന്നദാനവും മറ്റ് ഉത്സവ പരിപാടികളും നടത്തിയിരുന്നു. വിശ്വാമിത്രൻ, ഗണപതി, ശാസ്താവ്, സർപ്പം എന്നീ ഉപദേവതകളും ഇവിടെയുണ്ട്.

Tags: IdukkiKallipara Mahalakshmi Temple
ShareTweetSendShare

More News from this section

പ്രശസ്ത സാഹിത്യകാരനും മുൻ കേരളവർമ്മ കോളേജ് പ്രിൻസിപ്പലുമായ ഡോ. ഷോർണൂർ കാർത്തികേയൻ അന്തരിച്ചു; സാഹിത്യ-വിദ്യാഭ്യാസ രംഗത്തിന് തീരാനഷ്ടം

പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും; ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യത

സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ ചുമതലകളിൽ വ്യാപക മാറ്റം; എൻ. പ്രശാന്തിന് സ്പോർട്സ് ഉൾപ്പെടെ ആറു വകുപ്പുകളുടെ സ്വതന്ത്ര ചുമതല

വിശാൽ സ്മൃതിദിനം ഇന്ന്; പോപ്പുലർ ഫ്രണ്ട്-ക്യാമ്പസ് ഫ്രണ്ട് ആക്രമണത്തിൽ കൊല്ലപ്പെട്ട എബിവിപി നേതാവിന്റെ ബലിദാനത്തിന് 14 വർഷം

ഭക്തിസാന്ദ്രമായ കർക്കടകപ്പുലരി; പഞ്ഞക്കർക്കിടകത്തിന്റെ വറുതികളെ ഭക്തിയുടെ വെളിച്ചം കൊണ്ട് നേരിടാൻ മലയാളക്കര; മര്യാദാപുരുഷോത്തമനായ ശ്രീരാമന്റെ ത്യാഗം മനസ്സിന് കരുത്താകുന്ന പുണ്യമാസം

Latest News

നീലിമയും പ്രണയവും ഒന്നാകുന്ന ഇടം: വലിയഴീക്കൽ ബീച്ചിലെ ‘സേവ് ദി ഡേറ്റ്’ ഫോട്ടോ ഷൂട്ട്

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies