പാലക്കാട്: അട്ടപ്പാടിയിൽ വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു. തമിഴ്നാട് ചിന്നതടാകം സ്വദേശി രാജപ്പനാണ് മരിച്ചത്. പുളിയപ്പതിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ ഒറ്റയാനാണ് വയോധികനെ ആക്രമിച്ചത്. രാജപ്പന്റെ മൃതദേഹം കോട്ടത്തറആശുപത്രിയിലേയ്ക്ക് മാറ്റി.
കഴിഞ്ഞ ഒക്ടോബർ 19ന് സമ്പാർകോഡ് ഊരിലെ ബാലൻ എന്ന വ്യദ്ധനെയും കാട്ടാന ചവിട്ടി കൊന്നിരുന്നു. ആട് മേയ്ക്കാനായി പോയപ്പോഴാണ് ഇയാളെ ആന ആക്രമിച്ചത്. കഴിഞ്ഞ 6 മാസത്തിനിടെ അഞ്ചാമത്തെയാളാണ് അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽകൊല്ലപെടുന്നത്.